അവന്മാര് എൽ ക്ലാസിക്കോ നശിപ്പിക്കുമോ എന്ന കാര്യത്തിൽ എനിക്ക് പേടിയുണ്ട്:ടെബാസ്!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം അരങ്ങേറുക.സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സകൊപ്പം എത്താൻ റയലിന് സാധിച്ചേക്കും.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ കഴിഞ്ഞ ബയേണും ബാഴ്സയും തമ്മിൽ നടന്ന മത്സരത്തിനു മുന്നേ ബാഴ്സ ആരാധകർ വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചിരുന്നു.വിനീഷ്യസ് മരിക്കട്ടെ എന്ന ചാന്റ് അവർ മുഴക്കുകയായിരുന്നു. ഇക്കാര്യത്തിൽ ലാലിഗയുടെ പ്രസിഡണ്ടായ ടെബാസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.റേസിസ്റ്റുകൾ എൽ ക്ലാസിക്കോയും മത്സരങ്ങളും നശിപ്പിക്കും എന്ന കാര്യത്തിൽ തനിക്ക് പേടിയുണ്ട് എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
“എൽ ക്ലാസിക്കോയുടെ കാര്യത്തിലും ബാക്കിയുള്ള മത്സരങ്ങളുടെ കാര്യത്തിലും എനിക്ക് നല്ല ആശങ്കയുണ്ട്.ഈ റേസിസ്റ്റുകളും മറ്റുള്ള അസഹിഷ്ണുതകളുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.കൂടുതൽ വയലൻസുകൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മോശമായ സംഭവങ്ങൾ ഒന്നും ഇല്ലാതെ നല്ല രൂപത്തിലുള്ള ഒരു എൽ ക്ലാസിക്കോ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ബാഴ്സ ആരാധകർ നേരത്തെയും വിനീഷ്യസിനെതിരെ അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് റയലിന്റെ മൈതാനത്താണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ബാഴ്സ ആരാധകരുടെ എണ്ണം പരിമിതമായിരിക്കും.നല്ല രൂപത്തിലുള്ള ഒരു എൽ ക്ലാസിക്കോ കാണാൻ കഴിയും എന്നാണ് ആരാധകർ എല്ലാവരും പ്രതീക്ഷിക്കുന്നത്.