അരങ്ങേറ്റത്തിൽ ആരാധകരുടെ കണ്ണുതള്ളിച്ച് സുവാരസ്, സന്തോഷത്തോടെ താരം പറയുന്നതിങ്ങനെ !
എഫ്സി ബാഴ്സലോണയുടെയോ അത്ലെറ്റിക്കോ മാഡ്രിഡിന്റെയോ കടുത്ത ആരാധകർ പോലും ലൂയിസ് സുവാരസിൽ നിന്നും ഇത്തരത്തിലുള്ള ഒരു അരങ്ങേറ്റപ്രകടനം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പകരക്കാരനായി വന്ന് ഇരട്ടഗോളുകളും അസിസ്റ്റും നൽകിയത് പലരുടെയും കണ്ണുതള്ളിച്ചിരിക്കുകയാണ്. മത്സരത്തിൽ അത്ലെറ്റിക്കോ 6-1 ന്റെ ഉഗ്രൻ ജയം നേടിയപ്പോൾ അതിൽ മൂന്നു ഗോളുകളിലും സുവാരസിന്റെ പങ്കാളിത്തം നമുക്ക് കാണാമായിരുന്നു. ക്ലബ്ബിൽ ചേർന്നിട്ട് കേവലം ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ടീമിനോട് ഇണങ്ങിചേരാൻ വേണ്ട പരിശീലനമോ ടീമിന്റെ കേളിശൈലി മനസ്സിലാക്കാൻ ആവിശ്യമായ സമയമോ താരത്തിന് ലഭിക്കാതിരുന്നിട്ട് കൂടി ഉജ്ജ്വലപ്രകടനം താരം നടത്തി എന്നുള്ളതാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ ടീമിന്റെ വിജയത്തിലും തന്റെ പ്രകടനത്തിലും അതിയായ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് താരം.
Messi and Suarez hit the same celebration after their goals today.
— ESPN FC (@ESPNFC) September 27, 2020
Always together 🥺 pic.twitter.com/x4laj28c0I
ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലൂയിസ് സുവാരസ്. താൻ വളരെയധികം സന്തോഷവാനാണ് എന്നും സീസൺ മുഴുവനും ഇങ്ങനെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും സുവാരസ് അറിയിച്ചു. ” ചില സമയങ്ങളിൽ മാറ്റങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. ഞാൻ എത്തിച്ചേർന്ന ക്ലബ് എനിക്ക് വലിയ തോതിലുള്ള സ്വാഗതമാണ് തന്നിട്ടുള്ളത്. എന്റെ അരങ്ങേറ്റമത്സരത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. മാത്രമല്ല ടീമിന് മൂന്നു പോയിന്റുകൾ ലഭിച്ചത് എന്നെ ഏറെ ആനന്ദിപ്പിക്കുന്നു. മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞതിലും ടീമിനെ സഹായിക്കാൻ കഴിഞ്ഞതിലും ഞാൻ സന്തോഷവാനാണ്. പക്ഷെ ഈ സീസൺ നീളമേറിയതാണ്. വിജയത്തിലേക്ക് എത്താൻ ഈ ടീമിനെ സഹായിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് ” മത്സരശേഷം സുവാരസ് മാർക്കയോട് പറഞ്ഞു.
📡🔴 Here you go! The thoughts from the man himself 👀@LuisSuarez9: ❝I'm very happy about the debut and the win.❞
— Atlético de Madrid (@atletienglish) September 27, 2020
🔴⚪ #AúpaAtleti | #AtletiGranada pic.twitter.com/hgs0tPoNM4