സയന്റിഫിക് റിസർച്ച്,CR7 നേക്കാൾ മികച്ചവൻ,GOAT മെസ്സി തന്നെ!

കഴിഞ്ഞ 15 വർഷത്തോളം ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടുള്ള സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ചേർന്നുകൊണ്ട് ആകെ 12 ബാലൺഡി’ഓർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 7 തവണ മെസ്സിയും അഞ്ചു റൊണാൾഡോയുമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഇന്നിപ്പോൾ രണ്ടുപേരും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞു കഴിഞ്ഞു. മെസ്സി അമേരിക്കയിലും ക്രിസ്റ്റ്യാനോ സൗദി അറേബ്യയിലുമാണ് നിലവിലുള്ളത്.

ആരാണ് മികച്ചത്, ആരാണ് GOAT തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും സജീവമാണ്. ഇതിനുള്ള ഉത്തരങ്ങൾ സയന്റിഫിക് റിസർച്ചിലൂടെ തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. ലിവർപൂൾ റിസർച്ച് സെന്ററിലെ ഡയറക്ടർ ആയ ഡോക്ടർ ഇയാൻ ഗ്രഹാമാണ് ഈ ഉത്തരം നൽകിയിട്ടുള്ളത്. റൊണാൾഡോയെക്കാൾ മികച്ചവൻ മെസ്സിയാണെന്നും GOAT മെസ്സി തന്നെയാണ് എന്നുമാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.ഷെൽടൻഹാം സയൻസ് ഫെസ്റ്റിവലിലാണ് ഇക്കാര്യം ഇദ്ദേഹം പ്രഖ്യാപിച്ചത്.ഡോക്ടർ ഗ്രഹാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയാണ് ഏറ്റവും മികച്ച താരം.സയന്റിഫിക് റിസർച്ച് അങ്ങനെയാണ് തെളിയിക്കുന്നത്.വ്യത്യാസം എന്തെന്നാൽ ലയണൽ മെസ്സി സ്ട്രൈക്കർ മാത്രമല്ല,വേൾഡ് ക്ലാസ് അറ്റാക്കിങ് മിഡ്ഫീൽഡർ കൂടിയാണ്. മെസ്സി തന്റെ സഹതാരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ ഒരുക്കി നൽകുന്നു. അതുതന്നെയാണ് റൊണാൾഡോയെക്കാൾ അദ്ദേഹത്തെ മികച്ചവനാക്കുന്നത്.മെസ്സി ഒരേസമയം രണ്ട് ജോലികൾ ബ്രില്യന്റായി ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ജോലി ബ്രില്യന്റ് ആയി ചെയ്തു ” ഇതാണ് വിശദീകരണമായി കൊണ്ട് ഡോക്ടർ ഗ്രഹാം പറഞ്ഞിട്ടുള്ളത്.

അതേസമയം നിലവിലെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ളതും ഇവർ റിസർച്ചിലൂടെ കണ്ടെത്തിയിട്ടുണ്ട്.പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയാണ് നിലവിൽ ഏറ്റവും മികച്ച താരമെന്നും ഇദ്ദേഹം പറഞ്ഞു. ഏതായാലും ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഇനി യൂറോപ്പ്യൻ ഫുട്ബോളിൽ കാണാനാവില്ല എന്നുള്ളത് ഫുട്ബോൾ ലോകത്തിന് തന്നെ നിരാശ നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *