Players Power Ranking : വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരമാര്?
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ന് അർജന്റീനയും ഫ്രാൻസും തമ്മിൽ മാറ്റുരക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു പോരാട്ടം അരങ്ങേറുക. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മുഖാമുഖം വരുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
അതിനേക്കാളുപരി ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ഗോൾഡൻ ബോൾ പുരസ്കാരം ആര് നേടും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. എന്നാൽ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു പവർ റാങ്കിങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നാം സ്ഥാനം ലയണൽ മെസ്സിക്കാണ് നൽകിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ ഗോളുകൾ,അസിസ്റ്റുകൾ,ഷോട്ടുകൾ, അവസരങ്ങൾ ഒരുക്കിയത് എന്നുള്ള കാര്യത്തിലൊക്കെ മെസ്സി തന്നെയാണ് മുൻപിലുള്ളത്. പക്ഷേ ഇന്നത്തെ മത്സരം കൂടി ഇക്കാര്യത്തിൽ നിർണായകഘടകമായി മാറും.
🇦🇷🇫🇷Argentina vs France Head to Head Records;
— FIFA World Cup Stats (@alimo_philip) December 17, 2022
🏟️12 games
🇦🇷6 wins
🇫🇷3 wins
🤝3 draws
🏆1930🇫🇷0-1🇦🇷
🏟️1965🇫🇷0-0🇦🇷
🏟️1971🇦🇷3-4🇫🇷
🏟️1971 🇦🇷2-0🇫🇷
🏟️1972🇦🇷0-0🇫🇷
🏟️1974🇫🇷0-1🇦🇷
🏟️1977🇦🇷0-0🇫🇷
🏆1978🇦🇷2-1🇫🇷
🏟️1986🇫🇷2-0🇦🇷
🏟️2007🇫🇷0-1🇦🇷
🏟️2009🇫🇷0-2🇦🇷
🏆2018🇫🇷4-3🇦🇷#FIFAWorldCup|#ARG|#FRA pic.twitter.com/FDkHf8hrZO
ഏതായാലും ഗോളിന്റെ പുതിയ പവർ റാങ്കിംഗ് താഴെ നൽകുന്നു.
10-തിയോ ഹെർണാണ്ടസ്
9-ജോസ്കോ ഗ്വാർഡിയോൾ
8-ഒലിവർ ജിറൂഡ്
7-ഹൂലിയൻ അൽവാരസ്
6-നിക്കോളാസ് ഓട്ടമെൻഡി
5-അഷ്‌റഫ് ഹക്കിമി
4-സോഫിയാൻ അംറബത്ത്
3-അന്റോയിൻ ഗ്രീസ്മാൻ
2-കിലിയൻ എംബപ്പേ
1-ലിയോ മെസ്സി