No Salah..No Party.. അട്ടിമറി തോൽവിയിലൂടെ ഈജിപ്ത് പുറത്ത്!

ആഫ്രിക്കൻ നേഷൻസ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ ഈജിപ്ത് അട്ടിമറി തോൽവി ഏറ്റുവാങ്ങിക്കൊണ്ട് ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുന്നു.ആഫ്ക്കോണിന്റെ പ്രീ ക്വാർട്ടറിലാണ് ഈജിപ്തിന് അട്ടിമറി തോൽവി ഏറ്റുവാങ്ങിക്കൊണ്ട് പുറത്താക്കേണ്ടി വന്നിട്ടുള്ളത്.കോങ്കോയാണ് ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി കോങ്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

സൂപ്പർ താരം മുഹമ്മദ് സലായുടെ അഭാവത്തിലാണ് ഈജിപ്ത് ഈ നിർണായക മത്സരത്തിന് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പരിക്കേറ്റുകൊണ്ട് സലാ പുറത്തായിരുന്നു. അദ്ദേഹത്തിന്റെ അഭാവം യഥാർത്ഥത്തിൽ ടീമിനെ തിരിച്ചടിയാവുകയായിരുന്നു. ഈ മത്സരത്തിൽ കോങ്കോയാണ് 37ആം മിനിറ്റിൽ ലീഡ് നേടിയത്. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുന്നേ തന്നെ പെനാൽറ്റിയിലൂടെ ഈജിപ്ത് സമനില നേടുകയായിരുന്നു.

പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീങ്ങി. മത്സരത്തിന്റെ 97ആം മിനിറ്റിൽ മുഹമ്മദ് ഹംദി റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഈജിപ്തിന് തിരിച്ചടിയാവുകയും ചെയ്തു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.പെനാൽറ്റി ഷൂട്ടൗട്ട് നീണ്ടു പോവുകയായിരുന്നു. ഒടുവിൽ 8-7 എന്ന സ്കോറിന് പെനാൽറ്റിയിൽ വിജയം നേടിക്കൊണ്ട് കോങ്കോ ഈജിപ്തിനെ പുറത്താക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മോശം പ്രകടനമായിരുന്നു ഈജിപ്ത് നടത്തിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു അവർ. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവിലേക്ക് ഇത്തവണ ഉയരാൻ കിരീട ഫേവറേറ്റുകളായ ഈജിപ്തിന് കഴിഞ്ഞിട്ടില്ല.കൂടാതെ സലായുടെ പരിക്കും അവർക്ക് തിരിച്ചടിയാവുകയായിരുന്നു.അതേസമയം നൈജീരിയ,സെനഗൽ,മൊറോക്കോ തുടങ്ങിയ വമ്പന്മാർ ഇപ്പോഴും ടൂർണമെന്റിൽ തുടരുന്നുണ്ട്. അട്ടിമറികൾ ഏറെ കണ്ട ഒരു ആഫ്ക്കോൺ ടൂർണമെന്റ് ആണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *