‘La Pulga’ എന്ന പേരിന്റെ അർത്ഥമെന്താണ്? മെസ്സിയുടെ മറ്റു പേരുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം!
സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുപ്പത്തിയഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വർഷമാണിത്. ഒരുപക്ഷേ തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ഈ വർഷമായിരിക്കും മെസ്സി കളിക്കുക.
ഏതായാലും ലോകമൊന്നടങ്കം ആരാധക കൂട്ടമുള്ള ലയണൽ മെസ്സിക്ക് വേറെയും ചില പേരുകളുണ്ട്.അതിൽ ഏറ്റവും പ്രശസ്തമായ ഒരു പേരാണ് La Pulga എന്നുള്ളത്. ഇതിന്റെ അർത്ഥമെന്താണ് എന്നുള്ളത് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വിശദീകരിച്ചിട്ടുണ്ട്.
അതായത് La Pulga എന്നുള്ളത് യഥാർത്ഥത്തിൽ ഒരു സ്പാനിഷ് പദമാണ്. The Flea എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പദം.ഈ പദത്തിന്റെ അർത്ഥം ചെള്ള് എന്നാണ്. അതായത് മെസ്സിയുടെ സഹോദരന്മാരാണ് ഈയൊരു പേര് അദ്ദേഹത്തെ വിളിച്ചു തുടങ്ങിയത്.
La pulgita അഥവാ Little Flea അഥവാ ചെറിയ ചെള്ള് എന്നായിരുന്നു മെസ്സിയുടെ സഹോദരന്മാർ അദ്ദേഹത്തെ വിളിച്ചു തുടങ്ങിയത്. പിന്നീട് അത് ലാ പുൾഗ എന്നായി മാറുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) June 24, 2022
ചെറുപ്പത്തിൽ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് മെസ്സി ഉയരം കുറവായിരുന്നു.അത് മൂലമായിരുന്നു സഹോദരന്മാർ മെസ്സിക്ക് ഈയൊരു പേര് നൽകിയിരുന്നത്. എന്നാൽ ഈയൊരു ഉയരക്കുറവ് മെസ്സിക്ക് അനുഗ്രഹമായി എന്നാണ് പലരുടെയും കണ്ടെത്തൽ. അതായത് മെസ്സിയുടെ അസാമാന്യ ഡ്രിബ്ലിങ്ങിനും ബാലൻസിങ്ങിനും ഈയൊരു ഉയരക്കുറവ് വളരെയധികം സഹായിക്കുന്നുണ്ട് പലരും ചൂണ്ടിക്കാണിച്ച ഒരു കാര്യമാണ്.
ഇനി മെസ്സിയുടെ ആരാധകർ അദ്ദേഹത്തെ GOAT എന്ന് അഭിസംബോധനം ചെയ്യാറുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് ഇതുവഴി അവർ വിളിക്കുന്നത്.കൂടാതെ ‘ മിശിഹാ’ എന്നും ആരാധകർ മെസ്സിയെ സ്നേഹപൂർവ്വം വിളിക്കാറുണ്ട്.അർജന്റീനയുടെ ബാഴ്സയുടെയും രക്ഷകനായിട്ടാണ് പലരും മെസ്സിയെ ചിത്രീകരിക്കാറുള്ളത്.Leo എന്നാണ് മെസ്സിയെ പൊതുവെ ഫുട്ബോൾ ലോകം മെസ്സിയെ ചുരുക്കി വിളിക്കാറുള്ളത്.ഏതായാലും La Pulga തന്നെയാണ് മെസ്സിയുടെ ഏറ്റവും പ്രശസ്തമായ പേര്.