IFFHS -ന്റെ പതിറ്റാണ്ടിന്റെ ഇലവൻ, മെസ്സിയും ക്രിസ്റ്റ്യാനോയും അകത്ത്, നെയ്മർ പുറത്ത്!

IFFHS (International Federation of Football History and Statistics ) അവരുടെ പതിറ്റാണ്ടിന്റെ ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്. ഈ കഴിഞ്ഞ പത്ത് വർഷക്കാലം മികച്ചതും സ്ഥിരതയാർന്ന പ്രകടനവും നടത്തിയ പതിനൊന്ന് താരങ്ങളാണ് ടീമിൽ ഉള്ളത്. എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്‌ ആധിപത്യം ടീമിൽ കാണാൻ സാധിക്കും.2014 മുതൽ 2018 വരെയുള്ള കാലയളവിൽ നാലു ചാമ്പ്യൻസ് ലീഗ് നേടിയ റയൽ ടീമിലെ പ്രധാനപ്പെട്ട താരങ്ങൾ എല്ലാം ഇടം പിടിച്ചിട്ടുണ്ട്.സെർജിയോ റാമോസ്, ലുക്കാ മോഡ്രിച്ച്, മാഴ്‌സെലോ, ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ (നിലവിൽ യുവന്റസ് താരം )എന്നിവരാണ് ഇതിൽ നിന്നും ഇടം പിടിച്ചവർ.ബാഴ്‌സയിൽ നിന്നും ലയണൽ മെസ്സിയും ആൻഡ്രസ് ഇനിയേസ്റ്റയും ഇടം കണ്ടെത്തി. അതേസമയം സൂപ്പർ താരം നെയമർ ജൂനിയർക്ക്‌ ഇടം കണ്ടെത്താനായിട്ടില്ല.മാനുവൽ ന്യൂയർ, ഫിലിപ് ലാം,വിർജിൽ വാൻ ഡൈക്ക്,റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരാണ് ബാക്കിയുള്ള താരങ്ങൾ.

THE TEAM

Manuel NEUER (Germany)

Philipp LAHM     (Germany)

Sergio RAMOS  (Spain)

Virgil VAN DIJK (Netherlands)

MARCELO (Brazil)

Toni KROOS  (Germany)

Andres INIESTA  (Spain)

Luka MODRIC  (Croatia)

Cristiano RONALDO  (Portugal)

Robert LEWANDOWSKI  (Poland)

Lionel MESSI  (Argentina)

Leave a Reply

Your email address will not be published. Required fields are marked *