IFFHS അവാർഡ് ലിസ്റ്റിൽ മെസ്സിക്കൊപ്പം കേരള താരം, പുരസ്കാരം സ്വന്തമാക്കി ഹൂലിയൻ ആൽവരസ്!

കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകത്തെ അവാർഡുകൾ IFFHS ഓരോന്നായി പുറത്തുവിട്ടിരുന്നു.ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരവും ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നത് ലയണൽ മെസ്സിയായിരുന്നു.അതേസമയം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി മാർട്ടിനസിനെ പിന്തള്ളിക്കൊണ്ട് തിബൗട്ട് കോർട്ടുവ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ IFFHS കഴിഞ്ഞവർഷം ഒരു മത്സരത്തിൽ മാത്രമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീനയുടെ സൂപ്പർതാരമായ ഹൂലിയൻ ആൽവരസാണ് ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം നടന്ന ഒരു കോപ്പ ലിബർട്ടഡോറസ് മത്സരത്തിൽ ഹൂലിയൻ ആൽവരസ് 6 ഗോളുകൾ നേടിയിരുന്നു. അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിന് വേണ്ടി കളിക്കുന്ന സമയത്ത് ആയിരുന്നു 6 ഗോളുകൾ നേടിയിരുന്നത്.ഇതിനാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

മാത്രമല്ല മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം കൂടി ഈ ലിസ്റ്റിൽ സംഭവിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞവർഷം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ കേരള താരം ജെസിൻ തോണിക്കരക്ക് സാധിച്ചിട്ടുണ്ട്.സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പമാണ് ജെസിൻ ഇടം നേടിയിട്ടുള്ളത്.കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കർണാടകക്കെതിരെ കേരളത്തിന് വേണ്ടി 5 ഗോളുകൾ നേടാൻ ജെസിന് സാധിച്ചിരുന്നു.ആ ഗോൾ നേട്ടമാണ് ഇപ്പോൾ അദ്ദേഹത്തെ ഈ പട്ടികയിൽ ഇടം നേടാൻ സഹായിച്ചിരിക്കുന്നത്.

സൂപ്പർ താരം ലയണൽ മെസ്സിയും ഈ പട്ടികയിലുണ്ട്.കഴിഞ്ഞവർഷം എസ്റ്റോണിയക്കെതിരെ 5 ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.അതൊരു സൗഹൃദ മത്സരം കൂടിയായിരുന്നു. ആ ഗോൾ നേട്ടത്തിനാണ് മെസ്സി ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത് .കൂടാതെ ഇറ്റാലിയൻ ഇതിഹാസമായ മരിയോ ബലോടെല്ലിയും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ഏതായാലും ലയണൽ മെസ്സിയുടെയും ഹൂലിയൻ ആൽവരസിന്റെയുമൊക്കെ ഇടയിൽ സ്ഥാനം പിടിക്കാനായി എന്നുള്ളത് ജെസിനും കേരളത്തിനും അഭിമാനം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *