GOAT ആരെന്ന കാര്യത്തിൽ തർക്കമേയില്ല: ടെർ സ്റ്റീഗൻ

ലാലിഗയിൽ നാളെ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എസ്പനോൾ ആണ് ബാഴ്സയുടെ എതിരാളികൾ. നാളെ വൈകിട്ട് ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിനു മുന്നോടിയായി പല കാര്യങ്ങളെക്കുറിച്ചും ബാഴ്സ ഗോൾകീപ്പറായ ടെർ സ്റ്റീഗൻ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിച്ചിരുന്നു. കൂട്ടത്തിൽ ലയണൽ മെസ്സി കുറിച്ചു ചോദിച്ചിരുന്നു.

അതായത് ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറിയോ എന്നായിരുന്നു ചോദ്യം. എന്നാൽ അത്തരത്തിലുള്ള സംശയങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും മെസ്സി തന്നെയാണ് ഏറ്റവും മികച്ച താരം എന്നാണ് ടെർ സ്റ്റീഗൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ പോലെ ആരും തന്നെ ലോക ഫുട്ബോളിൽ ഇല്ല എന്നാണ് ഞാൻ കരുതുന്നത്.ഇതെല്ലാം തന്നെ അദ്ദേഹം അർഹിക്കുന്നതാണ്. അദ്ദേഹത്തിന് ആവശ്യമായ സാറ്റിസ്ഫാക്ഷൻ എപ്പോഴും അദ്ദേഹത്തിനുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. അത് മെസ്സി തന്നെയാണ് ” ഇതാണ് ടെർ സ്റ്റീഗൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി സമ്പൂർണ്ണനായി കഴിഞ്ഞിട്ടുണ്ട്.സാധ്യമായ നേട്ടങ്ങളെല്ലാം തന്നെ അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കി കഴിഞ്ഞു.ഇപ്പോഴും അദ്ദേഹം ഏറെ മികവിൽ കളിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *