GOATന് മറ്റൊരു കിരീടം കൂടി : അഭിനന്ദനങ്ങളുമായി ബാഴ്സ

കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതോടുകൂടി ലയണൽ മെസ്സി ഒരു അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലേക്ക് മാത്രമായി മാറ്റി എഴുതിയിരുന്നു.അതായത് ഫുട്ബോൾ ചരിത്രത്തിൽ ഇനി ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം ലയണൽ മെസ്സി മാത്രമാണ്. 45 കിരീടങ്ങളാണ് മെസ്സി തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്.44 കിരീടങ്ങൾ നേടിയിട്ടുള്ള ബ്രസീലിയൻ സൂപ്പർതാരം ഡാനി ആൽവസിനെയാണ് ലിയോ മെസ്സി മറികടന്നിട്ടുള്ളത്.

മെസ്സിയുടെ ഭൂരിഭാഗം കിരീടങ്ങളും വന്നിട്ടുള്ളത് ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ്. 10 തവണയാണ് മെസ്സി ബാഴ്സക്ക് ഒപ്പം ലാലിഗ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. നാല് ചാമ്പ്യൻസ് ലീഗുകളും കൂടാതെ അനവധി കിരീടങ്ങളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ബാഴ്സലോണ വിട്ടതിനുശേഷമാണ് അർജന്റീന ദേശീയ ടീമിനോടൊപ്പം മെസ്സി നാല് കിരീടങ്ങൾ സ്വന്തമാക്കിയത്. രണ്ട് കോപ്പ അമേരിക്കയും ഒരു വേൾഡ് കപ്പും ഒരു ഫൈനലിസിമയും ഇതിൽ വരുന്നു. അതിനു മുൻപ് അർജന്റീനയോടൊപ്പം അണ്ടർ 20 വേൾഡ് കപ്പും ഒളിമ്പിക് ഗോൾഡ് മെഡലും മെസ്സി.

ഏതായാലും കോപ്പ അമേരിക്ക സ്വന്തമാക്കിയ മെസ്സിക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സ രംഗത്ത് വന്നിട്ടുണ്ട്. മെസ്സി തന്റെ കിരീടങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ബാഴ്സ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.GOAT ന് അഥവാ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിന് ഒരു കിരീടം കൂടി എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ നൽകിയിട്ടുള്ളത്.കൂടാതെ ലയണൽ മെസ്സിക്ക് അവർ അഭിനന്ദനങ്ങൾ നേരുകയും ചെയ്തിട്ടുണ്ട്.

വരുന്ന വേൾഡ് കപ്പ് കൂടി അർജന്റീനക്കൊപ്പം ലയണൽ മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ അദ്ദേഹം അമേരിക്കയിൽ ഇന്റർ മയാമിയിൽ തന്നെയായിരിക്കും തുടരുക.ഇനി മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നത് മെസ്സി വ്യക്തമാക്കിയിരുന്നു.2026 വേൾഡ് കപ്പിന് ശേഷം വിരമിക്കാനായിരിക്കും മെസ്സി ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *