CR7നെ ഇനി പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തുമോ? പുതിയ കോച്ച് പറയുന്നു!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.പലപ്പോഴും താരം ബെഞ്ചിൽ ഇരിക്കേണ്ടി വരികയും ചെയ്തു. വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഫെർണാണ്ടോ സാന്റോസിന്റെ സ്ഥാനം നഷ്ടമായിരുന്നു. മുൻ ബെൽജിയൻ പരിശീലകനായിരുന്ന റോബെർട്ടോ മാർട്ടിനസ് പോർച്ചുഗല്ലിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനി പോർച്ചുഗൽ ടീമിൽ ഇടം ഉണ്ടാവുമോ? ഇക്കാര്യം മാർട്ടിനെസ്സിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഉണ്ടായിരുന്ന 26 താരങ്ങളിൽ നിന്നാണ് താൻ തുടങ്ങുക എന്നാണ് മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാവും എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.മാർട്ടിനസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ തുടക്കം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കളിച്ച 26 താരങ്ങളിൽ നിന്നാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ അതിൽ ഒരു താരമാണ്.കഴിഞ്ഞ 19 വർഷമായി ദേശീയ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് റൊണാൾഡോ.തീർച്ചയായും അദ്ദേഹം ബഹുമാനം അർഹിക്കുന്നുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിക്കും. 2024 യൂറോ യോഗ്യതാ മത്സരങ്ങൾക്ക് മുന്നേ മികച്ച ടീമിനെ ഇറക്കാൻ എനിക്ക് 10 ആഴ്ചയോളം സമയമുണ്ട് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

മാർച്ച് 24ആം തീയതിയാണ് പോർച്ചുഗൽ ഇനി ആദ്യം മത്സരം കളിക്കുക.ലിച്ചൻസ്റ്റയിനാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ.പിന്നീട് മാർച്ച് 27ആം തീയതി നടക്കുന്ന മത്സരത്തിൽ ലക്‌സംബർഗിനെ പോർച്ചുഗൽ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *