800 തികച്ച് ലയണൽ മെസ്സി, ഗോളുകളുടെ വിശദാംശങ്ങൾ ഇങ്ങനെ!

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന പനാമയെ പരാജയപ്പെടുത്തിയത്. തിയാഗോ അൽമാഡ,ലയണൽ മെസ്സി എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ രണ്ടു ഗോളുകളും പിറന്നത്.

മെസ്സിയുടെ ഫ്രീകിക്കിന്റെ ഫലമായി കൊണ്ടാണ് അൽമാഡയുടെ ഗോൾ പിറന്നത്. പിന്നാലെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളും വന്നു. ഈ ഗോളോടുകൂടി മെസ്സി തന്റെ കരിയറിൽ 800 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഒരു നേട്ടത്തിൽ എത്തിയ മറ്റൊരു താരം.

ബാഴ്സക്ക് വേണ്ടിയാണ് മെസ്സി ഭൂരിഭാഗം ഗോളുകളും നേടിയിട്ടുള്ളത്. 672 ഗോളുകൾ അദ്ദേഹം ബാഴ്സ ജേഴ്സിയിൽ സ്വന്തമാക്കി. അർജന്റീനയുടെ ജഴ്സിയിൽ 99 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.ഒരു ഗോൾ കൂടി നേടിക്കഴിഞ്ഞാൽ 100 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിയും. 29 ഗോളുകൾ ഇപ്പോഴത്തെ തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും മെസ്സിയുടെ ഗോളുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *