5 മില്യൺ ജനങ്ങൾ,ചിലർ പരിക്കേറ്റ് ആശുപത്രിയിൽ,അർജന്റൈൻ താരങ്ങൾ മടങ്ങിയത് ഹെലികോപ്റ്ററിൽ!
ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് തങ്ങളുടെ ജന്മനാട്ടിൽ സ്വപ്നതുല്യമായ വരവേൽപ്പാണ് ലഭിച്ചിട്ടുള്ളത്.അർജന്റീനയുടെ ദേശീയ ടീമിനെ വരവേൽക്കാൻ വേണ്ടി ഉറക്കം പോലും ഇല്ലാതെ മണിക്കൂറുകളോളം ആരാധകർ കാത്തിരുന്നിരുന്നു. അതിനുശേഷം ഇന്നലെ പകലായിരുന്നു അർജന്റീന താരങ്ങൾ ബ്യൂണസ് അയേഴ്സിൽ ഒഫീഷ്യൽ പരേഡ് നടത്തിയത്.
എന്നാൽ ഏകദേശം 5 മില്യണോളം ജനങ്ങളാണ് അർജന്റീന താരങ്ങളെ സ്വീകരിക്കാൻ വേണ്ടി തെരുവുകളിൽ തടിച്ചുകൂടിയിരുന്നത്.ജനക്കൂട്ടം അനിയന്ത്രിതമായതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.ഓപ്പൺ ബസ്സിൽ അർജന്റീനക്ക് തങ്ങളുടെ പരേഡ് പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് അർജന്റീനയുടെ ബസ് വഴി തിരിച്ചു വിടുകയായിരുന്നു.
മാത്രമല്ല അർജന്റീന താരങ്ങളെ പിന്നീട് ഹെലികോപ്ടറിലാണ് AFA യുടെ ആസ്ഥാനമായ എസയ്സയിലേക്ക് എത്തിച്ചത്. 5 ഹെലികോപ്റ്ററുകളുടെ സഹായത്താൽ ആണ് താരങ്ങൾ തിരികെയെത്തിയത്.പിന്നീട് ഇവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.
The fans are waiting for the team 🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 20, 2022
pic.twitter.com/lPRFTZwPdK
അതേസമയം തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട് എന്നുള്ള കാര്യം അർജന്റീന മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 ആളുകൾക്കാണ് പരിക്കേറ്റിലുള്ളത്.ഇതിൽ 16 ആളുകൾ ഹോസ്പിറ്റലിൽ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ പരിക്കുകൾ ഒന്നും തന്നെ ഗുരുതരമല്ല എന്നുള്ള ആശ്വാസവാർത്തയും ഇവർ പുറത്തേക്ക് വിട്ടിട്ടുണ്ട്.
ഏതായാലും ഇന്നലെ അർജന്റീനയിൽ പൊതു അവധിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ജനങ്ങളും അർജന്റീനയിലെ തെരുവുകളിൽ തടിച്ചു കൂടിയിരുന്നു.