32 വയസ്സായവരൊന്നും നാഷണൽ ടീമിന് വേണ്ടി കളിക്കരുത് : നെയ്മർ വിഷയത്തിൽ നാപ്പോളി പ്രസിഡന്റ്!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.താരത്തിന് സർജറി ആവശ്യമാണ്. ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമാകും എന്നുള്ളത് ഉറപ്പായി കഴിഞ്ഞു. നെയ്മർക്ക് വേണ്ടി വൻ തുക ചിലവഴിച്ച അൽ ഹിലാലിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒന്നാണ് നെയ്മറുടെ ഈ പരിക്ക്.

ഈ വിഷയത്തിൽ ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുടെ പ്രസിഡണ്ടായ ഡി ലോറെന്റിസ് ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അതായത് നാഷണൽ ടീമിന് വേണ്ടി സീനിയർ താരങ്ങൾ കളിക്കരുത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ക്ലബ്ബുകൾക്ക് സംഭവിക്കുന്ന നഷ്ടത്തെ കുറിച്ചാണ് ഇദ്ദേഹം ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്.നാപ്പോളി പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2013 മുതൽ ഞങ്ങൾക്ക് ഇതുവരെ താരങ്ങളെ വിട്ടു നൽകിയതിനാൽ നിന്നും നാഷണൽ ടീമുകളിൽ നിന്നും കേവലം നാലു മില്യൻ യൂറോ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്റെ അഭിപ്രായത്തിൽ 19, 20 വയസ്സുള്ള താരങ്ങളെ ഒന്നും നാഷണൽ ടീമിലേക്ക് കൊണ്ടുവരരുത്. 22 വയസ്സിന് മുകളിലുള്ളവരെ മാത്രം എടുക്കുക. മാത്രമല്ല 32 വയസ്സ് മുതലുള്ള താരങ്ങളെ നാഷണൽ ടീമിനുവേണ്ടി കളിപ്പിക്കുകയും അരുത്.ഇവിടെ ക്ലബ്ബുകൾക്ക് തീരുമാനം എടുക്കാനുള്ള അധികാരം നൽകണം. പ്രത്യേകിച്ച് സൗഹൃദ മത്സരങ്ങളിൽ ഒന്നും തന്നെ ഈ താരങ്ങളെ കളിപ്പിക്കേണ്ടതില്ല. നമ്മൾ 50 മില്യൻ യൂറോ നൽകുകയും പിന്നീട് ഇന്റർനാഷണൽ ബ്രേക്കിൽ അവർ പരിക്കേറ്റ് മടങ്ങി വരികയും ചെയ്താലുള്ള അവസ്ഥ എന്താണ്? നെയ്മറുടെ തന്നെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ ” ഇതാണ് നാപ്പോളി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കേവലം 5 മത്സരങ്ങൾ മാത്രമാണ് നെയ്മർ അൽ ഹിലാലിന് വേണ്ടി കളിച്ചിട്ടുള്ളത്. ഒരു ഗോളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹം ദീർഘകാലം പുറത്തിരിക്കേണ്ടി വരുന്നു എന്നത് ഏറ്റവും കൂടുതൽ ക്ഷീണം ചെയ്യുക അൽ ഹിലാലിന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *