31 മത്സരങ്ങളിൽ അപരാജിതരായി അർജന്റീന,കുതിപ്പ് തുടങ്ങിയത് എന്ന് മുതൽ? ആരൊക്കെ കീഴടങ്ങി? അറിയേണ്ടതെല്ലാം!
ഫൈനലിസിമ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുള്ളത്. നാളെ രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈയൊരു മത്സരം അരങ്ങേറുക.
അർജന്റൈൻ ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഒരു കാര്യം തങ്ങളുടെ ടീമിന്റെ വലിയ അപരാജിത കുതിപ്പ് തുടരാൻ കഴിയുമോ എന്നുള്ളതാണ്. കാരണം അവസാനമായി കളിച്ച 31 മത്സരങ്ങളിൽ ഒന്നിൽ പോലും സ്‌കലോണിയുടെ അർജന്റീന പരാജയപ്പെട്ടിട്ടില്ല. പക്ഷേ ഈ മത്സരങ്ങളിൽ ഭൂരിഭാഗവും തന്നെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കെതിരെയായിരുന്നു. ഇത്തവണ യൂറോപ്യൻ രാജ്യമായ ഇറ്റലിയാണ് എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു വ്യത്യാസം.
2019-ലെ കോപ അമേരിക്ക സെമിഫൈനലിലാണ് അർജന്റീന അവസാനമായി പരാജയപ്പെട്ടത്. അന്ന് ബ്രസീലായിരുന്നു അർജന്റീനയെ പരാജയപ്പെടുത്തിയത്. അതിനുശേഷം കളിച്ച ഒരൊറ്റ മത്സരവും അർജന്റീന പരാജയപ്പെട്ടിട്ടില്ല. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു കോപ്പ അമേരിക്ക കിരീടം ചൂടാൻ ഇക്കാലയളവിൽ അർജന്റീന സാധിക്കുകയും ചെയ്തു.
ഏതായാലും അർജന്റീനയുടെ ഈ 31 മത്സരങ്ങളിലെ എതിരാളികളെയും അതുപോലെതന്നെ സ്കോറുകളെയും നമുക്കൊന്നു പരിശോധിക്കാം.
#SelecciónArgentina El camino previo al Mundial de Qatar 2022 y la Finalissima contra Italia
— TyC Sports (@TyCSports) May 30, 2022
🇦🇷 A la espera del duelo en Wembley, Lionel Scaloni hizo un balance sobre su trabajo en la Albiceleste. Los números de su Era.https://t.co/YGuRP8S1yv
America’s Cup 2019:
• Argentina 2 – 1 Chile (match for third place)
• Friendly:
• Chile 0 – 0 Argentina.
• Argentina 4 – 0 Mexico.
• Germany 2 – 2 Argentina.
• Ecuador 1-6 Argentina.
• Brazil 0 – 1 Argentina.
• Argentina 2 – 2 Uruguay
South American Qualifiers for the 2022 Qatar World Cup :
• Argentina 1-0 Ecuador.
• Bolivia 1-2 Argentina.
• Argentina 1 – 1 Paraguay.
• Peru 0 – 2 Argentina.
• Argentina 1 – 1 Chile.
• Colombia 2-2 Argentina.
•Venezuela 1 – 3 Argentina
•Argentina 3 – 0 Bolivia
•Paraguay 0 – 0 Argentina
• Argentina 3-0 Uruguay
• Argentina 1-0 Peru
• Uruguay 0 – 1 Argentina
• Argentina 0 – 0 Brazil
• Chile 1-2 Argentina
• Argentina 1-0 Colombia
• Argentina 3-0 Venezuela
• Ecuador 1-1 Argentina
Copa America 2021:
• Argentina 1 – 1 Chile.
• Argentina 1-0 Uruguay.
• Argentina 1-0 Paraguay.
• Argentina 4 – 1 Bolivia.
• Argentina 3 – 0 Ecuador (quarters). • Argentina 1(3) – 1(2) Colombia
(semifinals).
• Brazil 0 – 1 Argentina (final).