30 രാജ്യങ്ങൾക്കെതിരെ ഗോളുകൾ നേടി,മെസ്സിയുടെ പ്രിയപ്പെട്ട എതിരാളികൾ ആരൊക്കെ? അറിയേണ്ടതെല്ലാം!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ അഞ്ചു ഗോളുകളും അർജന്റീനക്ക് വേണ്ടി അടിച്ചുകൂട്ടിയത്.8,45,47,71,76 മിനുട്ടുകളിലാണ് മെസ്സി ഗോളുകൾ കണ്ടെത്തിയത്. ഇതോടുകൂടി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമായി മാറാൻ മെസ്സിക്ക് സാധിച്ചിരുന്നു.86 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. ഇതിഹാസമായ പുഷ്കാസിനെയാണ് മെസ്സി കഴിഞ്ഞ ദിവസം മറികടന്നത്. 117 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം ഇന്നലത്തെ ഗോൾ നേട്ടത്തോടെ കൂടി 30 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മെസ്സി ഗോൾ കണ്ടെത്തുന്ന മുപ്പതാമത്തെ രാജ്യമാണ് എസ്റ്റോണിയ.
Lionel Messi has now scored against 30 different nations for Argentina 🇦🇷 pic.twitter.com/LG0maE1ExB
— GOAL (@goal) June 5, 2022
ഏതായാലും മെസ്സിയുടെ പ്രിയപ്പെട്ട എതിരാളികൾ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്നു പരിശോധിക്കാം. മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബൊളീവിയക്കെതിരെയാണ്. 8 ഗോളുകളാണ് മെസ്സി ഇതുവരെ ഇവർക്കെതിരെ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഇക്വഡോറും ഉറുഗ്വയുമാണ് വരുന്നത്. 6 ഗോളുകളാണ് ഇവർക്കെതിരെ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. ഏതായാലും മെസ്സി ഗോളുകൾ നേടിയ രാജ്യങ്ങളുടെ പേരും ഗോളുകളുടെ എണ്ണവും താഴെ നൽകുന്നു.

