2014-ലെ ടീമും ഇപ്പോഴത്തെ ടീമും ഒരുപോലെ : സാമ്യതകൾ വിശദീകരിച്ച് മെസ്സി.
സൂപ്പർതാരം ലയണൽ മെസ്സി ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഖത്തറിലേത് എന്നുള്ളത് മെസ്സി തുറന്നു പറഞ്ഞിട്ടുണ്ട്.അർജന്റീന നിലവിൽ മികച്ച പ്രകടനം നടത്തുന്നത് നായകനായ മെസ്സിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ഏതായാലും അർജന്റീന മാധ്യമമായ ഡയാരിയോ ഒലെക്ക് ലയണൽ മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് മെസ്സി ഇന്റർവ്യൂവിൽ സംസാരിച്ചിട്ടുണ്ട്. 2014 ലെ വേൾഡ് കപ്പ് ടീമും ഇപ്പോഴത്തെ വേൾഡ് കപ്പ് ടീമും തമ്മിൽ സാമ്യതകൾ ഉണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അത് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Lionel Messi: "At the 2014 World Cup, where we performed very well, which was an unforgettable experience. I enjoyed it a lot and where it became clear to me more than ever that the main and most important thing is to be a strong and united group." Via @DiarioOle. 🇦🇷 pic.twitter.com/kdPx2O4Ob1
— Roy Nemer (@RoyNemer) November 11, 2022
” 2014ലെ വേൾഡ് കപ്പ് കളിച്ച ഗ്രൂപ്പും ഇപ്പോഴത്തെ ടീമും തമ്മിൽ സാമ്യതകളുണ്ട്. അതായത് മെന്റൽ സ്ട്രങ്‌ത്തിന്റെ കാര്യത്തിലാണ് ആ സാമ്യതയുള്ളത്. 2014 വേൾഡ് കപ്പിൽ ഞങ്ങൾ നല്ല രൂപത്തിൽ കളിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു അത്.ഞാൻ അത് വളരെയധികം ആസ്വദിച്ചിരുന്നു. വളരെ കരുത്തേറിയ ഐക്യത്തോടെ കൂടെയുള്ള ഒരു ടീം തന്നെയായിരുന്നു അത്. ഇപ്പോഴത്തെ ടീമും അങ്ങനെ തന്നെയാണ് ” മെസ്സി പറഞ്ഞു.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ അവസരമാണിത്.അതുകൊണ്ടുതന്നെ അർജന്റീന സർവ്വം മറന്നു പോരാടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.