2014-ലെ അതേ സ്പിരിറ്റിലാണ് അർജന്റൈൻ ടീമുള്ളതെന്ന് മെസ്സി പറഞ്ഞു : മുൻ അസിസ്റ്റന്റ് പരിശീലകൻ!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനെ വലിയ പ്രതീക്ഷകളോട് കൂടിയാണ് അർജന്റൈൻ ആരാധകർ നോക്കിക്കാണുന്നത്.നിലവിൽ മികച്ച ഫോമിലാണ് അർജന്റീന കളിച്ചു കൊണ്ടിരിക്കുന്നത്.2014-ലെ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.അന്ന് അർജന്റീനക്ക് ഫൈനലിലാണ് കാലിടറിയത്.

ഏതായാലും 2014-ലെ അതേ സ്പിരിറ്റിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത് എന്നാണിപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.മെസ്സി ഇത് തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുള്ളത് അർജന്റീനയുടെ മുൻ ഫീൽഡ് അസിസ്റ്റന്റ് പരിശീലകനായിരുന്ന ക്ലോഡിയോ ഗുഗ്നാലിയാണ്. കഴിഞ്ഞദിവസം റേഡിയോ കൊളോണിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുഗ്നാലിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഈയിടെ ലയണൽ മെസ്സിയെ സന്ദർശിച്ചിരുന്നു.2014-ലെ ടീമിന്റെ അതെ സ്പിരിറ്റിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത് എന്നാണ് മെസ്സി എന്നോട് പറഞ്ഞത്. അന്നത്തേക്കാൾ മികച്ച അന്തരീക്ഷമാണ് ഇന്ന് ടീമിൽ ഉള്ളതെന്ന് അദ്ദേഹത്തോട് പറയാൻ എനിക്ക് ധൈര്യക്കേടൊന്നും തോന്നിയില്ല.വളരെ ശാന്തമായ ഒരു പരിസ്ഥിതിയിലൂടെയാണ് നിലവിൽ അർജന്റൈൻ ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പരിശീലകന് ടീമിനെ പ്രതീക്ഷകൾക്കൊത്ത് മാറ്റിയെടുക്കാനും ഇപ്പോൾ സാധിച്ചിട്ടുണ്ട്” ഇതാണ് മുൻ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞത്.

നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.മെക്സിക്കോ,പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *