1994ലെ മറഡോണ ജേഴ്സിയണിഞ്ഞ് മെസ്സി,വൈറലായി വീഡിയോ!
സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു തുടക്കമാണ് അവിടെ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. രണ്ടേ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 4 ഗോളുകളിൽ പങ്കാളിത്തം വഹിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വളരെയധികം വൈറലായിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന്റെ പഴയ ജേഴ്സിയാണ് മെസ്സി അണിഞ്ഞിട്ടുള്ളത്.1994ലെ വേൾഡ് കപ്പിൽ അർജന്റീന അണിഞ്ഞ ആ ജേഴ്‌സി ധരിച്ച് നിൽക്കുന്ന വീഡിയോയും ചിത്രവുമാണ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി കൊണ്ട് പങ്കുവെച്ചിരിക്കുന്നത്. ഉടൻതന്നെ അർജന്റൈൻ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു.
Messi on IG 🥹💙🫶 pic.twitter.com/PxxbfquBwD
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 30, 2023
പത്താം നമ്പർ ജേഴ്സിയാണ് മെസ്സി അണിഞ്ഞിട്ടുള്ളത്. 1994ലെ വേൾഡ് കപ്പിൽ അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത് സാക്ഷാൽ മറഡോണയായിരുന്നു. മറഡോണയുടെ വിഖ്യാതമായ ജേഴ്സി മെസ്സി അണിഞ്ഞത് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാഴ്ചയായിരുന്നു. വേൾഡ് കപ്പിൽ രണ്ടു മത്സരങ്ങൾ മാത്രമായിരുന്നു മറഡോണ കളിച്ചിരുന്നത്. ഗ്രീസിനെതിരെ മറഡോണ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.പ്രീ ക്വാർട്ടറിൽ റൊമാനിയയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അർജന്റീന പുറത്തായിരുന്നത്.
MESSI IN THE MOST BEAUTIFUL KIT OF ALL TIME pic.twitter.com/AiH7Opf4ae
— MC (@CrewsMat10) July 30, 2023
ഏതായാലും ലയണൽ മെസ്സി ഇന്റർ മിയാമിക്കൊപ്പം അടുത്ത മത്സരത്തിനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഇന്റർ മിയാമി അടുത്ത മത്സരം കളിക്കുക.ലീഗ്സ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ഒർലാന്റോ സിറ്റിയാണ് ഇന്റർമിയാമിയുടെ എതിരാളികൾ.