ഹാലന്റിന് കഴിയില്ല, ടീമിന് ഒറ്റക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ കെൽപ്പുള്ള ഒരേയൊരു താരം മെസ്സി മാത്രമാണ് :അഗ്വേറോ
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ രണ്ടാം സ്ഥാനത്താണ് തുടരുന്നത്. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെ മറികടക്കുക എന്നുള്ളത് ഒരല്പം സങ്കീർണ്ണമായ കാര്യമാണ്. അതേസമയം മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഹാലന്റ് തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച 27 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടാൻ ഇപ്പോൾ തന്നെ ഹാലന്റിന് സാധിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ ഇതിഹാസമായ സെർജിയോ അഗ്വേറോ ഈ വിഷയത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഹാലന്റ് മാത്രം വിചാരിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടങ്ങൾ നേടാൻ ആവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ടീമിന് ഒറ്റയ്ക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ കെൽപ്പുള്ള ഒരേയൊരു താരം, അത് ലയണൽ മെസ്സി ആണെന്നും അഗ്വേറോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Sergio Aguero believes that Lionel Messi is the only player who can “win a league” on his own, though he has backed Erling Haaland to break many a record. https://t.co/jBREwNl7Rz
— Sportskeeda Football (@skworldfootball) February 1, 2023
” ഈ സീസൺ ഇനിയും ഒരുപാട് അവശേഷിക്കുന്നുണ്ട്.ഹിസ്റ്റോറിക്കൽ ആയിട്ടുള്ള ഒരുപാട് റെക്കോർഡുകൾ ഹാലന്റ് ഭാവിയിൽ തകർക്കും.പക്ഷെ ലയണൽ മെസ്സി അല്ലാതെ ആർക്കും തന്നെ ഒറ്റക്ക് ഒരു ടീമിന് കിരീടം നേടിക്കൊടുക്കാൻ സാധിക്കില്ല.അതൊക്കെ ടീമുമായി ബന്ധപ്പെട്ടതാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് മികച്ച താരങ്ങളും പരിശീലകസംഘവും ഉണ്ട്. അവരുടെ മികവ് എന്താണ് എന്നുള്ളത് ഇതിനു മുൻപ് തന്നെ അവർ തെളിയിച്ചു കഴിഞ്ഞിട്ടുമുണ്ട്.മാത്രമല്ല കിരീടങ്ങൾക്ക് വേണ്ടി അവർ അവസാന നിമിഷം വരെ പോരാടുകയും ചെയ്യും ” സെർജിയോ അഗ്വേറോ പറഞ്ഞു.
ലയണൽ മെസ്സിയും ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 23 മത്സരങ്ങളിൽ നിന്ന് 28 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചു കഴിഞ്ഞിട്ടുണ്ട്. 14 ഗോളുകളും 14 അസിസ്റ്റുകളും ആണ് മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്.