ഹാട്രിക്കുമായി മെസ്സി പൊളിച്ചടുക്കി,കുറസാവോയെ ഏഴെണ്ണത്തിൽ മുക്കി അർജന്റീന.
ഒരല്പം മുമ്പ് നടന്ന സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് തകർപ്പൻ വിജയം.ഏകപക്ഷീയമായ ഏഴ് ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് സ്വന്തമാക്കിയ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഹീറോ.ഒരു അസിസ്റ്റും മെസ്സി ഈ മത്സരത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്.
നിക്കോളാസ് ഗോൺസാലസ്,എൻസോ ഫെർണാണ്ടസ്,ഡി മരിയ,മോന്റിയേൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ജിയോവാനി ലോ സെൽസോ രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കി.ഡിബാല,നിക്കോ ഗോൺസാലസ് എന്നിവർ ഓരോ അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
LEO MESSI SCORES HIS 100TH GOAL FOR ARGENTINA 🇦🇷 pic.twitter.com/puQfN9ztQ1
— B/R Football (@brfootball) March 28, 2023
മത്സരത്തിലെ ആദ്യ ഗോൾ നേടാൻ വേണ്ടി അർജന്റീനക്ക് ഇരുപതാം മിനിട്ട് വരെ കാത്തിരിക്കേണ്ടിവന്നു. എന്നാൽ അതിന് ശേഷം ഗോൾമഴ പെയ്യിക്കുകയായിരുന്നു.20,33,37 മിനുട്ടുകളിലാണ് മെസ്സി ഗോളുകൾ നേടിയത്.ആദ്യ പകുതിയിൽ തന്നെ മെസ്സി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. പിന്നീട് 78ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി മെസ്സി ഡി മരിയക്ക് നൽകുകയായിരുന്നു.
മാത്രമല്ല അർജന്റീനയുടെ നായകനായ മെസ്സി ഈ മത്സരത്തിൽ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ മെസ്സി 100 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ മത്സരത്തിൽ മൂന്നു ഗോളുകൾ നേടിയതോടുകൂടി അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ആകെ ഗോൾ നേട്ടം 102 ആയി ഉയർന്നിട്ടുണ്ട്.