‘സൗദി ഷോക്ക്’ ഗുണമായി : മെസ്സി

ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന തകർപ്പൻ വിജയം നേടിക്കൊണ്ട് ഫൈനലിൽ പ്രവേശിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.മെസ്സിയും ഹൂലിയൻ ആൽവരസുമാണ് അർജന്റീനക്ക് വേണ്ടി മത്സരത്തിൽ തിളങ്ങിയത്.

ഏതായാലും ഈ മത്സരത്തിനുശേഷം ലയണൽ മെസ്സി ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടത് അർജന്റീനക്ക് ഗുണകരമായി എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ആ തോൽവി അർജന്റീനയെ വളരാൻ സഹായിച്ചുവെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് ഒരു വലിയ തിരിച്ചടി തന്നെയായിരുന്നു.36 മത്സരങ്ങളിൽ പരാജയപ്പെടാതെയായിരുന്നു ഞങ്ങൾ വന്നിരുന്നത്. അങ്ങനെയുള്ള ഞങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു എതിരാളികളോട് പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ഞങ്ങൾക്ക് വലിയ പരീക്ഷണമായിരുന്നു ആ തോൽവി.പക്ഷേ ഞങ്ങൾ വളരെയധികം സ്ട്രോങ്ങാണ് എന്നുള്ളത് ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു. ഓരോ മത്സരത്തെയും ഞങ്ങൾ നല്ല രൂപത്തിൽ പരിഗണിച്ചു. വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ നിന്നാണ് ഞങ്ങൾ കടന്നുവരുന്നത്.ഞങ്ങൾക്ക് ഓരോ മത്സരവും ഫൈനൽ ആയിരുന്നു.അതൊക്കെ ഞങ്ങൾ വിജയിച്ചു. അടുത്ത മത്സരവും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് ഞങ്ങൾക്ക് വളരാൻ സഹായകരമാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഏതായാലും കിരീടം എന്ന സ്വപ്നത്തിലേക്ക് ഒരു മത്സരത്തിന്റെ ദൂരം മാത്രമാണ് മെസ്സിക്ക് അവശേഷിക്കാൻ സാധിക്കുന്നത്. വേൾഡ് കപ്പ് കിരീടം കൂടി നേടാൻ സാധിച്ചാൽ സമ്പൂർണ്ണനായി കൊണ്ട് മെസ്സിക്ക് കളിക്കളത്തിൽ നിന്നും മടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *