സൗത്ത് അമേരിക്കയിലെ പത്താം നമ്പറുകാർ, 10 പേരിൽ ഒരാൾ മാത്രം യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ.

സൗത്ത് അമേരിക്കയിലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമായിരുന്നു.10 ടീമുകളാണ് സൗത്ത് അമേരിക്കയിൽ നിന്നും വേൾഡ് കപ്പ് യോഗ്യതക്ക് വേണ്ടി പോരാടുന്നത്. ഈ 10 ടീമുകളിലെയും പത്താം നമ്പർ ജേഴ്സി അണിഞ്ഞ താരങ്ങളെ കുറിച്ചുള്ള ചില കണക്കുകൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ഈ 10 താരങ്ങളിൽ ഒരാൾ മാത്രമാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഇപ്പോൾ കളിക്കുന്നത്.

എടുത്ത് പറയേണ്ടത് ഈ സമ്മർ ട്രാൻസ്ഫർ ജാലകം തന്നെയാണ്. അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി അണിയുന്ന ലയണൽ മെസ്സിയും ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി അണിയുന്ന നെയ്മർ ജൂനിയറും ഈ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിനോട് വിടചൊല്ലിയിരുന്നു. നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിന് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നതെങ്കിൽ ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ്. രണ്ടുപേരും ടോപ്പ് ഫൈവ് ലീഗ് മാത്രമല്ല, യൂറോപ്പ് തന്നെ വിട്ടിട്ടുണ്ട്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിൽ കളിക്കുന്ന സൗത്ത് അമേരിക്കയിലെ ഏക പത്താം നമ്പറുകാരൻ അത് പരാഗ്വയുടെ സൂപ്പർ താരമായ മിഗെൽ അൽമിറോണാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.മറ്റാരും തന്നെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ കളിക്കുന്നില്ല.

കൊളംബിയയുടെ പത്താം നമ്പർ ജേഴ്സി അണിയുന്ന ഹാമിഷ്‌ റോഡ്രിഗസ് ഗ്രീസിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഉറുഗ്വയുടെ പത്താം നമ്പർ ജേഴ്സി അണിയുന്ന ബ്രയാൻ റോഡ്രിഗസ് മെക്സിക്കോയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ചിലിയുടെ പത്താം നമ്പർ കാരനായ ഡാരിയോ ഓസോരിയോ ഡെന്മാർക്കിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരാൾ ഒഴിച്ച് ബാക്കിയുള്ള എല്ലാവരും ടോപ് ഫൈവ് ലീഗിന് പുറത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *