സ്‌കലോനിക്കും മെസ്സിക്കും നഷ്ടമായത് തങ്ങളുടെ പ്രധാനപ്പെട്ട താരത്തെ!
അർജന്റീനയുടെ ടീമിന് ഏറ്റവും കൂടുതൽ നിരാശ നൽകിയ ഒരു വാർത്തയാണ് ഇന്നലെ പുറത്തേക്ക് വന്നിട്ടുള്ളത്. സൂപ്പർ താരം ലോ സെൽസോക്ക് ഖത്തർ വേൾഡ് കപ്പിൽ കളിക്കാൻ കഴിയില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നതോടുകൂടിയാണ് വേൾഡ് കപ്പ് നഷ്ടമാവും എന്നുറപ്പായത്.
അർജന്റീനയുടെ മിഡ്ഫീൽഡിലെ സ്ഥിരസാന്നിധ്യത്തെയാണ് ഇപ്പോൾ ടീമിനെ നഷ്ടമായിട്ടുള്ളത്.ലിയാൻഡ്രോ പരേഡസ്,റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് ലോ സെൽസോ.സ്‌കലോനിക്ക് കീഴിൽ ആകെ കളിച്ച മത്സരങ്ങളിൽ 71% മത്സരങ്ങളും ലോ സെൽസോ കളിച്ചിട്ടുണ്ട്.
📊 Giovani Lo Celso has played in 71% games under Lionel Scaloni.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 8, 2022
Most with Rodrigo De Paul and Leandro Paredes. pic.twitter.com/Vb0q2pqIy8
അതായത് സ്‌കലോണിക്ക് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാളാണ് ലോ സെൽസോ. മറ്റു രണ്ടു താരങ്ങൾ ഡി പോളും പരേഡസുമാണ്.മാത്രമല്ല സ്‌കലോനിക്ക് കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ലോ സെൽസോ തന്നെയാണ്. 7 അസിസ്റ്റുകൾ ആണ് ലോ സെൽസോ നൽകിയിട്ടുള്ളത്. അതായത് തന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് അർജന്റീനയുടെ പരിശീലകന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
ഇനി മെസ്സിയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാണ്.അതായത് സ്‌കലോനിയുടെ സിസ്റ്റത്തിന് കീഴിൽ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരം ലോ സെൽസോയാണ്. ഈ കണക്കുകൾ എല്ലാം തെളിയിക്കുന്നത് ലോ സെൽസോ എന്ന താരത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്നുള്ളത് അർജന്റീനye സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.