സ്വപ്നം എന്റെ മൂന്നാം കിരീടം സ്വന്തമാക്കൽ : വേൾഡ് കപ്പിനെ കുറിച്ച് പോർച്ചുഗീസ് പരിശീലകൻ!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു.ബ്രൂണോ ഫെർണാണ്ടസായിരുന്നു പോർച്ചുഗല്ലിന്റെ രണ്ട് ഗോളുകളും നേടിയത്.ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുകയും ചെയ്തു.
ഈ മത്സരത്തിന് ശേഷം വളരെ സന്തോഷത്തോട് കൂടിയാണ് പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സംസാരിച്ചിട്ടുള്ളത്.താരങ്ങൾക്കും ആരാധകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നിട്ടുണ്ട്.കൂടാതെ വേൾഡ് കപ്പ് കിരീടം നേടണമെന്ന സ്വപ്നവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകളെ യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 30, 2022
” ഞങ്ങൾ അർഹിച്ച വിജയം തന്നെയാണ് നേടിയിട്ടുള്ളത്. ഒരുപാട് ഗോളവസരങ്ങൾ ഞങ്ങൾ ഒരുക്കി.അവർക്ക് അത്തരത്തിലുള്ള അവസരങ്ങൾ ലഭിച്ചതായി എന്റെ ഓർമ്മയിൽ ഇല്ല.എല്ലാ ഗുണങ്ങളോട് കൂടിയുമാണ് ഞങ്ങൾ വേൾഡ് കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. ഞാൻ ഇതിനോടകം തന്നെ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.എന്റെ മൂന്നാം കിരീടം നേടുന്നതിനെപ്പറ്റി ഞാൻ ഒരുപാട് സ്വപ്നം കാണാറുണ്ട്.താരങ്ങളുടെ മികച്ച ആറ്റിട്യൂഡിനെ ഞാൻ അഭിനന്ദിക്കുന്നു. ആദ്യ പത്ത് മിനുട്ടുകൾ ഞങ്ങൾക്ക് നല്ല രൂപത്തിൽ കളിക്കാൻ സാധിച്ചില്ല.പിന്നീട് ഞങ്ങൾ തിരിച്ചു വന്നു.ആരാധകർ ഞങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചു.അവരെയും ഞാൻ അഭിനന്ദിക്കുന്നു ” ഇതാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
യുവേഫ യുറോ കപ്പും യുവേഫ നേഷൻസ് ലീഗും സാന്റോസിന് കീഴിലായിരുന്നു പോർച്ചുഗൽ നേടിയത്.ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് കൂടെ നേടാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യമാണ് പോർച്ചുഗീസ് പരിശീലകൻ പങ്കു വെച്ചത്.