ഈ പ്രകടനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല : ടിറ്റെ പറയുന്നു!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ മിന്നുന്ന വിജയം സ്വന്തമാക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്.റിച്ചാർലീസൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലുക്കാസ് പക്കേറ്റ,ബ്രൂണോ ഗിമിറസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലാ പാസിലാണ് ഇത്തരത്തിലുള്ള ഒരു തകർപ്പൻ വിജയം ബ്രസീൽ സ്വന്തമാക്കിയത്.

ഏതായാലും ഈ വിജയത്തിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ഒരു വിജയം താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ടിറ്റെ പറഞ്ഞത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടിറ്റെയുടെ വാക്കുകൾ ഗ്ലോബോ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈയൊരു പ്രകടനം അപ്രതീക്ഷിതമാണ്.എല്ലാ പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്ന ഒരു വിജയമാണ് ഞങ്ങൾ നേടിയത്.എല്ലാ തലത്തിലും ഞങ്ങൾ തിളങ്ങിനിന്നു.ശാരീരികമായി ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലാണ് ഞങ്ങൾ കളിച്ചത്.താരങ്ങൾക്ക് നല്ല രൂപത്തിലുള്ള ശ്രദ്ധ വേണ്ടിവന്നു.അവരുടെ ഫിസിക്കൽ കപ്പാസിറ്റി കുറഞ്ഞു വന്നിരുന്നു.പക്ഷെ ലാ പാസിൽ ബൊളീവിയക്കെതിരെ ഞങ്ങൾ പുറത്തെടുത്ത പ്രകടനം വളരെ ബുദ്ധിമുട്ടേറിയ ഒന്നുതന്നെയാണ്.അത്കൊണ്ട് തന്നെ ഈ പ്രകടനത്തിൽ ഞാൻ ഹാപ്പിയാണ് ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

നേരത്തെ തന്നെ ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.ഇനി അർജന്റീനക്കെതിരെ സസ്പെന്റ് ചെയ്യപ്പെട്ട ഒരു മത്സരമാണ് അവശേഷിക്കുന്നത്. ഒരുപക്ഷേ വരുന്ന ജൂൺ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് ഈ മത്സരം നടത്താനാണ് സാധ്യതകൾ തെളിഞ്ഞുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!