സ്റ്റാർ ഓഫ് ദി മാച്ചായി, സഹതാരങ്ങൾക്ക് നന്ദി പറഞ്ഞ് റൊണാൾഡോ!
ആദ്യപകുതിയിലെ പിഴവിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു റൊണാൾഡോക്ക്. എന്നാൽ അതിന് അധികം ആയുസുണ്ടായിരുന്നില്ല. അവസാന പത്ത് മിനിറ്റിൽ ക്രിസ്റ്റ്യാനോയും പോർച്ചുഗല്ലും നിറഞ്ഞാടിയപ്പോൾ അർഹിക്കാത്ത രീതിയിലുള്ള ഒരു തോൽവിയാണ് ഹങ്കറിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇരട്ടഗോളുകൾ നേടിയ റൊണാൾഡോ തന്നെയായിരുന്നു ഹങ്കറിയുടെ മോഹങ്ങൾ പ്രഹരമേൽപ്പിച്ചത്. ഈ മത്സരത്തിലെ സ്റ്റാർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും റൊണാൾഡോയായിരുന്നു. ഇതിന് ശേഷം തന്റെ സഹതാരങ്ങൾക്ക് നന്ദി പറഞ്ഞിരിക്കുകയാണ് റൊണാൾഡോ.എതിരാളികൾ നല്ല രൂപത്തിൽ ഡിഫൻഡ് ചെയ്തുവെന്നും തന്നെ ഗോളുകൾ നേടാൻ സഹായിച്ച സഹതാരങ്ങൾക്ക് നന്ദി പറയുന്നു എന്നുമാണ് മത്സരശേഷം റൊണാൾഡോ അറിയിച്ചത്.
Two goals and a record-breaking performance from @Cristiano ✨@Heineken | #EUROSOTM | #EURO2020 pic.twitter.com/pK9KEoJkn0
— UEFA EURO 2020 (@EURO2020) June 15, 2021
” ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിച്ചു എന്നതാണ്. ഇതൊരു ബുദ്ധിമട്ടേറിയ മത്സരമായിരുന്നു.എതിരാളികൾ വളരെ നല്ല രൂപത്തിലാണ് ഡിഫൻഡ് ചെയ്തത്.പക്ഷേ ഞങ്ങൾ മൂന്ന് ഗോളുകൾ നേടി.എന്നെ ഗോളുകൾ നേടാൻ സഹായിക്കുകയും സ്റ്റാർ ഓഫ് ദി മാച്ച് ആവാൻ സഹായിക്കുകയും ചെയ്ത എന്റെ സഹതാരങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു ” ക്രിസ്റ്റ്യാനോ പറഞ്ഞു. ഇനി ക്രിസ്റ്റ്യാനോയും സംഘവും നേരിടേണ്ടത് ഫ്രാൻസ്, ജർമ്മനി എന്നിവരെയാണ്. ഈ വിജയവും ഈ പ്രകടനവും റൊണാൾഡോക്ക് വരും മത്സരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നുറപ്പാണ്.