സെമിയിൽ യെല്ലോ കാർഡ് കിട്ടിയാൽ മെസ്സിക്ക് ഫൈനൽ നഷ്ടമാവുമോ? എന്താണ് റൂൾ?

വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന സെമിഫൈനൽ മത്സരത്തിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.സംഭവബഹുലമായ ഒരു മത്സരമായിരുന്നു അരങ്ങേറിയിരുന്നത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന വിജയം സ്വന്തമാക്കിയിരുന്നത്.

ഈ മത്സരത്തിൽ നിരവധി യെല്ലോ കാർഡുകളായിരുന്നു റഫറിയായ ലാഹോസ്‌ പുറത്തെടുത്തിരുന്നത്. അതിന്റെ ഫലമായിക്കൊണ്ട് അക്കൂഞ്ഞ,മോന്റിയേൽ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാലാണ് സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. അതായത് ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ആകെ രണ്ട് യെല്ലോ കാർഡുകൾ ലഭിച്ചു കഴിഞ്ഞാൽ തൊട്ടടുത്ത മത്സരം നഷ്ടമാവും.

എന്നാൽ ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യം കഴിഞ്ഞ മത്സരത്തിൽ മെസ്സിക്ക് യെല്ലോ കാർഡ് ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ സെമിഫൈനലിൽ ഒരു യെല്ലോ കാർഡ് ലഭിച്ചാൽ മെസ്സിക്ക് ഫൈനൽ നഷ്ടമാകുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം. എന്നാൽ ഫൈനൽ മത്സരം നഷ്ടമാവില്ല എന്നുള്ളതാണ് റൂൾ. അതായത് സെമി ഫൈനലിൽ യെല്ലോ കാർഡ് ലഭിച്ചാലും ഫൈനൽ മത്സരം കളിക്കാൻ സാധിക്കും.അതായത് സെമിയിൽ റീസെറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക.

ഏതായാലും മെസ്സിയുടെ പ്രകടനം എങ്ങനെയാവും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *