സൂപ്പർ താരത്തിന് സസ്‌പെൻഷൻ, അർജന്റീനയെ നേരിടാനുള്ള ബ്രസീലിന് തിരിച്ചടി!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ടീമായി മാറുകയും ചെയ്തിരുന്നു.മത്സരത്തിൽ ബ്രസീലിയൻ താരങ്ങളായ നെയ്മർ, ഫ്രഡ്‌, കാസമിറോ, വിനീഷ്യസ് എന്നിവർക്ക്‌ യെല്ലോ കാർഡ് ലഭിച്ചിരുന്നു. എന്നാൽ മധ്യനിര താരമായ കാസമിറോ യോഗ്യത മത്സരങ്ങളിൽ വഴങ്ങുന്ന രണ്ടാമത്തെ യെല്ലോ കാർഡായിരുന്നു ഇത്. അത്കൊണ്ട് തന്നെ സസ്‌പെൻഷൻ ലഭിച്ച കാസമിറോക്ക്‌ അടുത്ത അർജന്റീനക്കെതിരെയുള്ള മത്സരം കളിക്കാനാവില്ല.

ഇപ്പോഴിതാ താരത്തിന്റെ പകരമായി കൊണ്ട് എഡ്നിൽസണെ പരിശീലകൻ ടിറ്റെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്റർനാസിയണിൽ നിന്നാണ് ഈ ഡിഫൻസീവ് മിഡ്‌ഫീൽഡറെ ബ്രസീൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം സിബിഎഫ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന് ഇന്റർനാസിയണിലിന്റെ മത്സരങ്ങൾ നഷ്ടമാവില്ലെന്നും സിബിഎഫ് ഉറപ്പ് നൽകിയിട്ടുണ്ട്.

വരുന്ന ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ചിരവൈരികളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള മാറ്റുരക്കുന്നത്. അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ സാധിച്ചാൽ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാനായേക്കും.

Leave a Reply

Your email address will not be published. Required fields are marked *