സൂപ്പർ താരത്തിന്റെ പരിക്കിൽ ആശങ്ക,അർജന്റീന സ്‌ക്വാഡ് പ്രഖ്യാപനം ഉടൻ!
അടുത്ത മാസമാണ് കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാവുന്നത്.നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന 2 മത്സരങ്ങളാണ് കളിക്കുന്നത് ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഇക്വഡോറാണ്.സെപ്റ്റംബർ എട്ടാം തീയതിയാണ് ഈ മത്സരം നടക്കുക. പിന്നീട് സെപ്റ്റംബർ 13 ആം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയെ അർജന്റീന നേരിടും.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഉടനെ തന്നെ പ്രഖ്യാപിക്കും. ഈ ആഴ്ചയുടെ അവസാനത്തിൽ പ്രഖ്യാപനം ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഏതൊക്കെ താരങ്ങളെ ഉൾപ്പെടുത്തണം എന്നുള്ള കാര്യത്തിൽ സ്കലോണി തീരുമാനത്തിലെത്തി കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒന്ന് രണ്ട് താരങ്ങളുടെ പരിക്ക് അർജന്റീനക്ക് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.
🚨 Marcos Acuña has muscular discomfort. Sevilla have stated that he will undergo tests to his right hamstring.
— Roy Nemer (@RoyNemer) August 22, 2023
Argentina play their first World Cup qualifier on September 7 vs. Ecuador. pic.twitter.com/2TVyIYUYCX
ഗോൾകീപ്പറായ റുള്ളി പരിക്കു മൂലം ഇപ്പോൾ പുറത്താണ്. അദ്ദേഹത്തിന്റെ പകരമായി കൊണ്ട് സെർജിയോ റൊമേറോയെ ഉൾപ്പെടുത്തുമെന്നുള്ള റൂമറുകൾ ഒക്കെ ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. അതേസമയം പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായ മാർക്കോസ് അക്യൂഞ്ഞക്ക് ഇപ്പോൾ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലബ്ബായ സെവിയ്യ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
താരത്തിന് മസിൽ ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിശദമായ പരിശോധനകൾക്ക് സെവിയ്യ ഉടൻ തന്നെ താരത്തെ വിധേയനാക്കും.അതിനുശേഷം ആണ് അദ്ദേഹം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതിന് ശേഷമായിരിക്കും അക്യൂഞ്ഞയുടെ കാര്യത്തിൽ അർജന്റീന പരിശീലകൻ ഒരു അന്തിമ തീരുമാനം എടുക്കുക. വേൾഡ് കപ്പിന് ശേഷം കളിച്ച നാലു മത്സരങ്ങളിലും മികച്ച വിജയം നേടിക്കൊണ്ടാണ് ഇപ്പോൾ അർജന്റീന ഈ മത്സരങ്ങൾക്ക് വരുന്നത്.