പെനാൽറ്റികൾ നിഷേധിച്ചു, റഫറിയോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

ഇന്നലെ നടന്ന AFC ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അവർ UAE ക്ലബ്ബായ അൽ അഹ്ലിയെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അൽ നസ്ർ തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ ഏറ്റവും അവസാനത്തിൽ മൂന്ന് ഗോളുകൾ തുടരെ നേടി കൊണ്ട് അൽ നസ്ർ തിരിച്ചുവരികയായിരുന്നു.

മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു. ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരു അസിസ്റ്റ് അദ്ദേഹം തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ആദ്യ പകുതിയിൽ നിരവധി വിവാദ സംഭവങ്ങൾ അരങ്ങേറിയിരുന്നു.അൽ നസ്റിന് അനുകൂലമായ മൂന്നോളം പെനാൽറ്റി ഇൻസിഡന്റുകൾ മത്സരത്തിൽ നടന്നിരുന്നു. എന്നാൽ റഫറി അതൊന്നും അനുവദിച്ചിരുന്നില്ല. മാത്രമല്ല VAR ന്റെ അഭാവം അൽ നസ്റിന് തിരിച്ചടിയാവുകയും ചെയ്തു.

ആദ്യ പകുതിയിൽ പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റികൾക്ക് വേണ്ടി റഫറിയോട് വാദിച്ചിരുന്നു. എന്നാൽ റഫറി അനുവദിച്ചിരുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഷോട്ട് ബോക്സിനകത്ത് വെച്ച് എതിർ താരത്തിന്റെ കൈകളിൽ തട്ടിയിരുന്നു. ഇത് പെനാൽറ്റി അനുവദിക്കാതെ വന്നതോടെ റൊണാൾഡോയുടെ നിയന്ത്രണം വിട്ടു. ഉണരൂ എന്നാണ് റൊണാൾഡോ റഫറിയോട് ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞത്.

മാത്രമല്ല കളിക്കളം വിടുന്ന സമയത്ത് ഒരു വ്യക്തി റൊണാൾഡോക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റൊണാൾഡോ വ്യക്തിയെ തള്ളി മാറ്റുകയായിരുന്നു.അതിന്റെ വീഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.മത്സരം വിജയിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയെങ്കിലും റഫറിയുടെ തീരുമാനങ്ങളിൽ റൊണാൾഡോ ഒട്ടും സംതൃപ്തനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!