സൂപ്പർ താരങ്ങൾക്കിടമില്ല, ഫ്രഞ്ച് മാധ്യമത്തിന്റെ 2021-ലെ ബെസ്റ്റ് ഇലവൻ ഇങ്ങനെ!
പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേ കഴിഞ്ഞ ദിവസമായിരുന്നു 2021-ലെ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ പുറത്തുവിട്ടത്.ജേണലിസ്റ്റുകൾക്കിടയിൽ നടത്തിയ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു ഇലവനെ ഇവർ തിരഞ്ഞെടുത്തത്. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ പിഎസ്ജിയുടെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും കിലിയൻ എംബപ്പേക്കും ഇതിൽ ഇടമില്ല എന്നുള്ളതാണ്.കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർക്കൊന്നും ഇതിൽ ഇടം നേടാൻ സാധിച്ചിട്ടില്ല.
പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യമാണ് ഈ ഇലവനിൽ കാണാനാവുക.2020-ലെ ഇലവനിൽ മൂന്ന് പേർ മാത്രമാണ് വീണ്ടും ഇടം നേടിയിരിക്കുന്നത്.റോബർട്ട് ലെവന്റോസ്ക്കി, കെവിൻ ഡി ബ്രൂയിന, അലക്സാണ്ടർ അർണോൾഡ് എന്നിവരാണ് ആ താരങ്ങൾ.ഏതായാലും ലെ എക്യുപേയുടെ 2021-ലെ ബെസ്റ്റ് ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
L'Équipe's World XI of 2021 includes 7 Premier League players and 3 Frenchmen. Bayern Munich's Robert Lewandowski, Kevin De Bruyne of Manchester City and Liverpool man Trent Alexander-Arnold are the only survivors from the 2020 team.https://t.co/3CxRMdIZDu
— Get French Football News (@GFFN) January 4, 2022
4-4-2 ഫോർമേഷനാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്നേറ്റനിരയിൽ ബയേൺ താരമായ റോബർട്ട് ലെവന്റോസ്ക്കിയും റയൽ താരമായ കരീം ബെൻസിമയുമാണ് ഇടം നേടിയിരിക്കുന്നത്. ഇവർക്ക് പിറകിൽ ഇരുവശങ്ങളിലുമായി സിറ്റി താരം ഡി ബ്രൂയിനയും ലിവർപൂൾ താരം സലായും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പിറകിലാണ് ചെൽസിയുടെ മധ്യനിര താരങ്ങളായ കാന്റെയും ജോർഗീഞ്ഞോയും സ്ഥാനം നേടിയിരിക്കുന്നത്.റൈറ്റ് ബാക്ക് പൊസിഷനിൽ ലിവർപൂൾ താരം അലക്സാണ്ടർ അർണോൾഡും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ എസി മിലാൻ താരമായ തിയോ ഹെർണാണ്ടസുമാണ് സ്ഥാനം നേടിയിരിക്കുന്നത്.സെന്റർ ബാക്കുമാരായി സിറ്റിയുടെ റൂബൻ ഡയസും പിഎസ്ജിയുടെ മാർക്കിഞ്ഞോസും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഗോൾകീപ്പറായി കൊണ്ട് ചെൽസിയുടെ മെന്റി തന്നെയാണ് ഇടം നേടിയിരിക്കുന്നത്.ഇതാണ് ഇലവൻ.
ഏതായാലും ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം നേടിയ മെസ്സിക്ക് ഈ ഇലവനിൽ ഇടമില്ലാത്തത് പലരെയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.