സാഹചര്യം സങ്കീർണ്ണമാണെങ്കിൽ ബ്രസീലിൽ കളിക്കില്ല, നിലപാട് വ്യക്തമാക്കി അഗ്വേറോ!
എഫ്സി ബാഴ്സലോണ താരമായി ക്യാമ്പ് നൗവിൽ അവതരിച്ചതിന് ശേഷം സെർജിയോ അഗ്വേറോ യാത്ര തിരിച്ചത് അർജന്റൈൻ ക്യാമ്പിലേക്കായിരുന്നു.എസെയ്സയിൽ എത്തിയതിന് ശേഷം അഗ്വേറോ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നതിനോടുള്ള എതിർപ്പ് അഗ്വേറോ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.ബ്രസീലിൽ കോപ്പ അമേരിക്ക സംഘടിപ്പിക്കുന്ന സാഹചര്യം സങ്കീർണ്ണമാണെങ്കിൽ തങ്ങൾ കളിക്കില്ല എന്നാണ് അഗ്വേറോ അറിയിച്ചിരിക്കുന്നത്.
ടൂർണമെന്റ് നടത്താൻ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണമെന്നും അഗ്വേറോ ആവിശ്യപ്പെട്ടിട്ടുണ്ട്.അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് അഗ്വേറോയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബ്രസീലിൽ കോപ്പ അമേരിക്ക നടത്തുന്നതിനോട് ചില പ്രധാനപ്പെട്ട താരങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചതായും ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്.
Sergio Aguero: "If organizing the tournament in Brazil is complicated, then we cannot play in Brazil." This via @OsvaldoGodoy_01. https://t.co/fPPqhSuUOH
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 1, 2021
” ബ്രസീലിൽ കോപ്പ അമേരിക്ക സംഘടിപ്പിക്കുന്നതിനുള്ള സാഹചര്യം സങ്കീർണ്ണമാണെങ്കിൽ ഞങ്ങൾ ബ്രസീലിൽ കളിക്കില്ല.അർജന്റീനയിൽ ഞങ്ങൾക്ക് ഇപ്പോൾ നല്ല സാഹചര്യമല്ല എന്നുള്ളത് വ്യക്തമാണ്.അർജന്റീനയിൽ ടൂർണമെന്റ് സംഘടിപ്പിക്കേണ്ട എന്ന കോൺമെബോൾ തീരുമാനം ശരിയായ തീരുമാനമാണ്.തീർച്ചയായും ഞങ്ങൾക്ക് കളിക്കാൻ ആഗ്രഹമുണ്ട്.പക്ഷേ ടൂർണമെന്റ് സംഘടിപ്പിക്കാൻ അനുയോജ്യമായ ഒരു സ്ഥലം കോൺമെബോൾ കണ്ടെത്തേണ്ടതുണ്ട് ” അഗ്വേറോ പറഞ്ഞു.