സലാ ടീമിന് വേണ്ടി ഒന്നും ചെയ്തില്ല : വിമർശനവുമായി മുൻ പരിശീലകൻ!

ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർ താരമായ മുഹമ്മദ് സലാ തന്റെ അന്താരാഷ്ട്ര കരിയറിൽ അൽപം ബുദ്ധിമുട്ടേറിയ സമരത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ആഫ്ക്കോൺ ഫൈനലിൽ സെനഗലിനോട് പരാജയപ്പെട്ട കൊണ്ട് ഈജിപ്ത് കിരീടം അടിയറവ് വെച്ചിരുന്നു. കൂടാതെ വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ ഈജിപ്തിന് സാധിച്ചിരുന്നില്ല. സലാ വ്യക്തിഗത മികവ് തുടരുമ്പോഴും ഈജിപ്ത്തിന് സമീപകാലത്ത് വലിയ മികവിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല.

അതുകൊണ്ടുതന്നെ സലാക്കെതിരെ ഈജിപ്തിന്റെ മുൻ പരിശീലകനായിരുന്ന ഹസ്സൻ ഷെഹാത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അതായത് ഈജിപ്തിന്റെ ദേശീയ ടീമിന് വേണ്ടി സലാ ഒന്നും ചെയ്തില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.ഈജിപ്ത്തിന് മൂന്ന് ആഫ്രിക്ക കപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹസൻ.അദ്ദേഹം സലായെ കുറിച്ച് പറഞ്ഞ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഇനി പറയുന്ന കാര്യങ്ങൾക്ക് ആദ്യമേ സോറി പറയുന്നു. സാങ്കേതികപരമായി പറയുകയാണെങ്കിൽ ദേശീയ ടീമിനു വേണ്ടി മുഹമ്മദ് സലാ ഒന്നും തന്നെ ചെയ്തിട്ടില്ല. അദ്ദേഹത്തിന് ഇനിയും കൂടുതൽ മികവോടെ ദേശീയ ടീമിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. അദ്ദേഹം രാജ്യത്തിന് വേണ്ടി കളിക്കുന്ന സമയത്ത് കൂടുതൽ പങ്കാളിത്തങ്ങൾ വഹിക്കാമായിരുന്നു.സലാക്ക് സ്പേസ് നൽകാൻ വേണ്ടി പരിശീലകർ കൂടുതൽ കാര്യങ്ങൾ ചെയ്യണമായിരുന്നു. കളത്തിൽ അദ്ദേഹത്തെ സഹായിക്കാൻ പറ്റുന്ന കൂടുതൽ നല്ല താരങ്ങളെ നാം കണ്ടെത്തണം. മാത്രമല്ല സലാക്ക് തന്നെ ഇക്കാര്യത്തിൽ ഇടപെടാമായിരുന്നു ” ഇതാണ് ഹസൻ പറഞ്ഞിട്ടുള്ളത്.

85 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളാണ് സലാ ഇതുവരെ തന്റെ രാജ്യത്തിനുവേണ്ടി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *