സമനില വഴങ്ങിയിട്ടും അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടിയതെങ്ങനെ?

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലെ കരുത്തരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു. അർജന്റീനയും ബ്രസീലും ഏറ്റുമുട്ടിയ മത്സരമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്. മത്സരത്തിൽ ഇരു ടീമുകളും സമാനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്താണ്. മുമ്പ് തന്നെ ബ്രസീൽ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. അതേസമയം 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.രണ്ടാം സ്ഥാനത്താണ് അർജന്റീനയുള്ളത്. ബ്രസീലിനെതിരെയുള്ള മത്സരം വിജയിച്ച ഉടനെ വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ അർജന്റീനക്ക്‌ സാധിച്ചിരുന്നില്ല.

എന്നാൽ ഇതേസമയത്ത് നടന്ന ചിലി-ഇക്വഡോർ ചിലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.ഇതോടെയാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത ഉറപ്പിച്ചത്.

അർജന്റീനക്ക്‌ യോഗ്യത ലഭിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത് ഫിഫ തന്നെയാണ്. ഫിഫ വേൾഡ് കപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.” തുടർച്ചയായി പതിമൂന്നാം തവണയും അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടി.ഇത് മെസ്സിയുടെ അഞ്ചാം വേൾഡ് കപ്പാണ് ” ഇതാണ് ഫിഫ കുറിച്ചത്.

1974 ലെ വേൾഡ് കപ്പ് മുതൽ സ്ഥിരസാന്നിധ്യമാണ് അർജന്റീന. അതേസമയം മെസ്സിയാവട്ടെ 2006 മുതലുള്ള വേൾഡ് കപ്പുകളിൽ പങ്കെടുക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *