ശാന്തമായി കളിക്കാൻ കഴിഞ്ഞില്ല, ഉറുഗ്വക്കെതിരെ ബുദ്ധിമുട്ടും : മെസ്സി!
ഇന്നലെ കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ ചിലിയോട് അർജന്റീന 1-1 ന്റെ സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു അർജന്റീനയുടെ ഗോൾ നേടിയത്. ഒരു ഫ്രീകിക്കിലൂടെയായിരുന്നു താരം ഗോൾ കണ്ടെത്തിയത്. എന്നാൽ മത്സരം വിജയിക്കാനാവത്തിന്റെ നിരാശയിലാണ് അർജന്റീന ക്യാപ്റ്റൻ.മത്സരം തുടക്കം മുതലേ സങ്കീർണമായിരുന്നുവെന്നും ശാന്തമായി കളിക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല എന്നുമാണ് മെസ്സിയുടെ കണ്ടെത്തൽ. കൂടാതെ അടുത്ത ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പും മെസ്സി നൽകി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസ്സി.
🇦🇷🔟Messi: "Nos faltó tranquilidad"
— TyC Sports (@TyCSports) June 14, 2021
La Pulga analizó el empate ante Chile y palpitó lo que se viene ante Uruguay.https://t.co/m02rsvpT8h
” ബോളിന്റെ നിയന്ത്രണമേറ്റടുത്ത് കൊണ്ടാണ് അവർ മത്സരം ആരംഭിച്ചത്.അവിടെ മുതൽ മത്സരം സങ്കീർണമായി തുടങ്ങി.ശാന്തമായി കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.കളം ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല.പക്ഷേ വേഗത്തിൽ കളിക്കാൻ ഞങ്ങൾ ശ്രമിച്ചു. അവർ സമനില നേടിയതിന് ശേഷം അവരും ഇതേമാർഗം തന്നെയാണ് ഉപയോഗിച്ചത്.വിജയിച്ചു കൊണ്ട് തുടങ്ങാനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.കരുത്തരായ എതിരാളികൾക്കെതിരെ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പക്ഷേ അതിന് സാധിച്ചില്ല. ഇനി ഉറുഗ്വയാണ് എതിരാളികൾ.അത് ഈ മത്സരത്തെക്കാൾ ബുദ്ധിമുട്ടേറിയതും സങ്കീർണ്ണമേറിയതുമായിരിക്കും. ചിലിക്കെതിരെ വിജയിച്ചു കൊണ്ട് തുടങ്ങാൻ സാധിച്ചില്ല.ഇനി ലക്ഷ്യം ഉറുഗ്വക്കെതിരെയുള്ള വിജയമാണ് ” മെസ്സി പറഞ്ഞു.