ശരിയായ വാക്കുകൾ, സഹതാരങ്ങളിലേക്ക് കൈമാറുന്ന രീതി അവിശ്വസനീയം : മെസ്സിയെ പുകഴ്ത്തി സ്കലോണി

അർജന്റീനയുടെ ദേശീയ ടീമിൽ പലപ്പോഴും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള താരമാണ് ലയണൽ മെസ്സി. മാത്രമല്ല മെസ്സിയുടെ ലീഡർഷിപ്പിനും വലിയ വിമർശനങ്ങൾ മുൻകാലത്ത് ഏൽക്കേണ്ടി വന്നിരുന്നു. പക്ഷേ അതിനെല്ലാം വിരാമം കുറിക്കാൻ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ കോപ്പ അമേരിക്കയിലും ഖത്തർ വേൾഡ് കപ്പിലും ഒക്കെ ലയണൽ മെസ്സിയിലെ നേതൃത്വ പാടവത്തെ ഫുട്ബോൾ ലോകം ഒന്നടങ്കം കണ്ടതാണ്.

ലയണൽ മെസ്സി എന്ന നായകനെ ഒരിക്കൽക്കൂടി അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രശംസിച്ചിട്ടുണ്ട്. ശരിയായ വാക്കുകളാണ് ലയണൽ മെസ്സി സംസാരിക്കുകയൊന്നും ആ വാക്കുകൾ തന്റെ സഹതാരങ്ങളിലേക്ക് അദ്ദേഹം കൈമാറുന്ന രീതി താൻ മറ്റൊരാളിലും കണ്ടിട്ടില്ല എന്നുമാണ് അർജന്റീനയുടെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.ജോർഗേ വാൾഡാനോയോട് സംസാരിക്കുകയായിരുന്നു സ്കലോണി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഒരു ഫുട്ബോൾ ലീഡറാണ്.കൃത്യമായ വാക്കുകളാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാത്രമല്ല ഈ കാര്യങ്ങൾ അദ്ദേഹം തന്റെ സഹതാരങ്ങളിലേക്ക് കൈമാറുന്ന രീതി ഞാൻ ഇതുവരെ ഇത്രയും മികച്ച രൂപത്തിൽ കണ്ടിട്ടില്ല.അവിശ്വസനീയം തന്നെയാണ്. അദ്ദേഹം കളത്തിനകത്തും അർജന്റീനയുടെ ദേശീയ ടീം ജേഴ്സിയിലും സന്തോഷവാനാണ്. എല്ലാവരെ പോലെയും പ്രായം മെസ്സിക്കും ഒരു തടസ്സം തന്നെയാണ്. പക്ഷേ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവുന്നതും നമ്പർ 10 റോളിൽ കളിക്കുന്നതുമൊക്കെ ടീമിന് എന്നും ഗുണകരമായിരിക്കും ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്

2024ലെ കോപ്പ അമേരിക്കയിൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. 2026 ലെ വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.മെസ്സിയുടെ മുമ്പിൽ അർജന്റീനയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കും എന്നായിരുന്നു സ്കലോണി ഇതേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *