വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല, ലക്ഷ്യം ഒന്നേയൊന്ന് മാത്രം : മെസ്സി!
കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ കൊളംബിയയെ തകർത്തു കൊണ്ട് അർജന്റീന സെമിയിൽ പ്രവേശിച്ചിരുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസ്സി തന്നെയാണ് തിളങ്ങിയത്. ഇതോടെ ഈ കോപ്പയിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും മെസ്സിയുടെ പേരിൽ മാത്രമായിരുന്നു. എട്ട് ഗോൾപങ്കാളിത്തമാണ് മെസ്സി ഈ കോപ്പയിൽ വഹിച്ചു കഴിഞ്ഞത്. കൂടാതെ രാജ്യത്തിന് വേണ്ടിയുള്ള ഗോൾവേട്ടയിൽ ഇതിഹാസതാരം പെലെയുടെ റെക്കോർഡിനരികിലാണ് മെസ്സി. എന്നാൽ തന്റെ വ്യക്തഗത നേട്ടങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നില്ലെന്നും ലക്ഷ്യം കോപ്പ അമേരിക്ക കിരീടം മാത്രമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
Lionel Messi on Argentina win: "Individual awards are secondary, we are here for something else". https://t.co/kwUlSKUIh9
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 4, 2021
” ഞാൻ എപ്പോഴും പറയാറുണ്ട്.വ്യക്തിഗത അവാർഡുകൾക്ക് പ്രഥമ പരിഗണനയില്ല.ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് ഒരേയൊരു ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്.ഇവർ ചെയ്തു കൊണ്ടിരിക്കുന്ന ഈ കാര്യത്തിന് ഞാൻ ഈ ടീമിലെ താരങ്ങളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു.ഒരുപാട് നാളായി ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ നിന്നും വിട്ട് നിൽക്കുന്നു.അതിന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്.കോപ്പ അമേരിക്ക കിരീടം. അതിന് വേണ്ടി ഞങ്ങൾ പോരാടും ” മെസ്സി പറഞ്ഞു.