വേൾഡ് ചാമ്പ്യനുള്ള ആദ്യത്തെ ഹഗ്ഗ് ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകും, അപ്പോൾ മെസ്സി പറഞ്ഞത് വെളിപ്പെടുത്തി പരേഡസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനയുടെ വിജയം.ഗോൺസാലോ മോന്റിയേലിന്റെ പെനാൽറ്റി ഗോളായി മാറിയപ്പോൾ എല്ലാവരും മതിമറന്ന് ആഘോഷിക്കുകയായിരുന്നു. അർജന്റീനയുടെ നായകനായ ലയണൽ മെസ്സി മുട്ടുകുത്തി മൈതാന മധ്യത്ത് ഇരിക്കുകയായിരുന്നു.

സഹതാരമായ ലിയാൻഡ്രോ പരേഡസാണ് ലയണൽ മെസ്സിയെ ആദ്യം വാരിപ്പുണർന്നത്.ആ ഹഗ്ഗിനെ കുറിച്ച് പരേഡസ് ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അ ഹഗ് ജീവിതകാലം മുഴുവനും തന്നോടൊപ്പം ഉണ്ടാവും എന്നാണ് പരേഡസ് പറഞ്ഞിട്ടുള്ളത്. വേൾഡ് ചാമ്പ്യനായ ശേഷം മെസ്സി ആദ്യമായി പറഞ്ഞ വാക്കുകളും പരേഡസ് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

” ലയണൽ മെസ്സിയെ ഹഗ് ചെയ്തത് ജീവിതകാലം മുഴുവനും എന്റെ കൂടെയുണ്ടാവും. തിരഞ്ഞു നോക്കിയപ്പോൾ അദ്ദേഹം മുട്ടുകുത്തി മൈതാനത്ത് ഇരിക്കുകയാണ്. വേൾഡ് ചാമ്പ്യനായതിനുശേഷം അദ്ദേഹത്തെ ആദ്യമായി ചെയ്തത് ഞാനാണ്. അത് ഇൻഗ്രേഡിബിൾ ആയിരുന്നു. നമ്മൾ ലോക ചാമ്പ്യന്മാരായി എന്നത് ഞാൻ അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചു.അപ്പോൾ മെസ്സി എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.Thank You,Thank you,I Love You എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത് ” ഇതാണ് സോഫി മാർട്ടിനസ്സിന് നൽകിയ അഭിമുഖത്തിൽ പരേഡസ് പറഞ്ഞിട്ടുള്ളത്.

ലോക ചാമ്പ്യനായതിന് പിന്നാലെ മെസ്സിയിപ്പോൾ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.ഇനി അമേരിക്കയിലാണ് ലയണൽ മെസ്സി കളിക്കുക. ജൂലൈ 22 ആം തീയതി ഇന്റർ മിയാമി ക്രൂസ് അസൂളിനെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ മെസ്സി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *