വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ : അർജന്റൈൻ താരങ്ങളുടെ നിലവിലെ ഫോമിങ്ങനെ!
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. രണ്ട് മത്സരങ്ങളാണ് അർജന്റീന വരുന്ന ദിവസങ്ങളിൽ കളിക്കുന്നത്.ഉറുഗ്വ, ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.
ഈ മത്സരങ്ങൾക്ക് മുന്നേ അർജന്റീനയുടെ പ്രധാനപ്പെട്ട താരങ്ങളുടെ ഫോം നമുക്കൊന്ന് എടുത്തു പരിശോധിക്കേണ്ടത്. താരങ്ങൾ അവരുടെ ക്ലബ്ബിന് വേണ്ടി അവസാനമായി കളിച്ച മത്സരത്തിലെ പ്രകടനമാണ് നമ്മൾ വിലയിരുത്തുന്നത്.
1-എമിലിയാനോ മാർട്ടിനെസ്
കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ല സതാംപ്റ്റണോട് ഒരു ഗോളിന് പരാജയപ്പെട്ടു. തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്.താരം ഈയിടെ ഒരല്പം ഗോളുകൾ വഴങ്ങിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
2-ക്രിസ്റ്റ്യൻ റൊമേറോ
റൊമേറോയുടെ ക്ലബായ ടോട്ടൻഹാം കഴിഞ്ഞ മത്സരത്തിൽ എവെർട്ടണോട് ഗോൾരഹിത സമനില വഴങ്ങി.മത്സരത്തിൽ റൊമേറോ യെല്ലോ കാർഡ് കാണുകയും ചെയ്തു.
3-നിക്കോളാസ് ഓട്ടമെന്റി
താരത്തിന്റെ ക്ലബായ ബെൻഫിക്ക 6-1 ന്റെ വിജയം നേടി. മത്സരത്തിൽ മുഴുവൻ സമയവും താരം കളിച്ചു.
#SelecciónArgentina 🇦🇷💪 El fin de semana de los jugadores convocados por Scaloni
— TyC Sports (@TyCSports) November 8, 2021
Los futbolistas citados por el entrenador ya están en el país y vale la pena repasar cómo le fue a cada uno en sus clubes.https://t.co/vvCi5XVpdy
4-ലിയാൻഡ്രോ പരേഡസ്
പരിക്ക് മൂലം പിഎസ്ജിയുടെ അവസാനമത്സരത്തിൽ താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ താരം അർജന്റീനക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്.
5-റോഡ്രിഗോ ഡി പോൾ
കഴിഞ്ഞ അത്ലറ്റിക്കോയുടെ മത്സരത്തിൽ ഭൂരിഭാഗം സമയവും കളിച്ചു.വലൻസിയക്കെതിരെയുള്ള മത്സരം 3-3 എന്ന സ്‌കോറിൽ സമനിലയാവുകയായിരുന്നു.
6-ജിയോവാനി ലോ സെൽസോ
ടോട്ടൻഹാം-എവെർട്ടൻ മത്സരത്തിൽ ആദ്യഇലവനിൽ ഇടം നേടാൻ താരത്തിന് സാധിച്ചില്ല. പകരക്കാരന്റെ രൂപത്തിൽ ഇറങ്ങിയെങ്കിലും മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
7-ലയണൽ മെസ്സി
പരിക്ക് മൂലം അർജന്റൈൻ നായകന് പിഎസ്ജിയുടെ അവസാന രണ്ട് മത്സരം കളിക്കാൻ സാധിച്ചിട്ടില്ല. ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെ മെസ്സി കളിക്കുമോ എന്നുള്ള കാര്യം സംശയത്തിലാണ്.
8-എയ്ഞ്ചൽ ഡി മരിയ
പിഎസ്ജിയുടെ അവസാനമത്സരത്തിൽ ബെഞ്ചിലായിരുന്നു. മത്സരം പിഎസ്ജി 3-2 എന്ന സ്കോറിന് വിജയിച്ചു.
9-ലൗറ്ററോ മാർട്ടിനെസ്
കഴിഞ്ഞ മിലാൻ ഡെർബിയിൽ പെനാൽറ്റി പാഴാക്കി. മത്സരം 1-1 ന്റെ സമനിലയിൽ അവസാനിച്ചു.
10-പൌലോ ഡിബാല
യുവന്റസിന്റെ അവസാന മത്സരത്തിൽ ഭൂരിഭാഗം സമയവും കളിച്ചു. ഒരു ഗോളിന് യുവന്റസ് വിജയിച്ചു.
11-ജൂലിയൻ അൽവാരസ്
കഴിഞ്ഞ മത്സരത്തിൽ റിവർപ്ലേറ്റിന് വേണ്ടി 4 ഗോളുകൾ നേടി. മത്സരത്തിൽ റിവർപ്ലേറ്റ് 5 ഗോളുകൾക്ക് വിജയിച്ചു.
ഇതാണ് പ്രധാനപ്പെട്ട താരങ്ങളുടെ അവസാനമത്സരത്തിലെ പ്രകടനങ്ങൾ. ഏതായാലും ഈ താരങ്ങൾ ഒക്കെ തന്നെയും അർജന്റീനക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകർ.