വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടുക മെസ്സിയുടെ അർജന്റീനയും CR7ന്റെ പോർച്ചുഗല്ലും : സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം !

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരായിരിക്കും ഇത്തവണ ഖത്തർ വേൾഡ് കപ്പിൽ മുത്തമിടുക എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം.ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന,ബ്രസീൽ,നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് എന്നിവർക്കൊക്കെ എല്ലാവരും വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.

എന്നാൽ ഖത്തർ വേൾഡ് കപ്പ് കിരീടം ആര് നേടുമെന്നുള്ള കാര്യത്തിൽ BCA റിസർച്ച് കമ്പനിയുടെ സൂപ്പർ കമ്പ്യൂട്ടർ ഒരു പ്രവചനം നടത്തിയിട്ടുണ്ട്. അതായത് ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ അർജന്റീനയായിരിക്കും സ്വന്തമാക്കുക എന്നാണ് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഫൈനലിൽ പരാജയപ്പെടുത്തി കൊണ്ടായിരിക്കും ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടുക എന്നും ഈ കമ്പ്യൂട്ടർ പ്രവചിക്കുന്നു.

അർജന്റീന പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തുക എന്നാണ് ഇവരുടെ പ്രവചനം. പക്ഷേ നിലവിലെ ടീമുകളുടെ ഫോമല്ല ഇവർ പരിഗണിച്ചിട്ടുള്ളത്. മറിച്ച് കഴിഞ്ഞ നാല് വേൾഡ് കപ്പുകളിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നോക്കോട്ട് സ്റ്റേജ് മത്സരങ്ങളും പരിഗണിച്ചുകൊണ്ടാണ് ഈയൊരു പ്രവചനം സൂപ്പർ കമ്പ്യൂട്ടർ നടത്തിയിട്ടുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടും പോർച്ചുഗലും തമ്മിലായിരിക്കും ഒരു സെമിഫൈനൽ കളിക്കുക. അതേസമയം മറ്റൊരു സെമിഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടും. ബ്രസീലിനെ മറികടന്നുകൊണ്ട് അർജന്റീനയും ഇംഗ്ലണ്ടിനെയും മറികടന്നുകൊണ്ട് പോർച്ചുഗലും ഫൈനലിൽ മാറ്റുരക്കുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്. ഏതായാലും ഇതൊക്കെ കേവലം പ്രവചനങ്ങൾ മാത്രമാണ്.എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *