വേൾഡ് കപ്പ് പാർക്ക് ഡെസ് പ്രിൻസസിൽ പ്രദർശിപ്പിക്കണമെന്ന് മെസ്സി,പിഎസ്ജിക്ക് ആശങ്ക!
ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന സ്വന്തമാക്കിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് അർജന്റീന മറികടന്നത്. ലയണൽ മെസ്സി തന്നെയാണ് അർജന്റീന മുന്നിൽ നിന്നും നയിച്ചത്. ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.
ലയണൽ മെസ്സിയുടെ ക്ലബ്ബായ പിഎസ്ജിയോട് മെസ്സി ഇപ്പോൾ ഒരു റിക്വസ്റ്റ് നടത്തിയിട്ടുണ്ട്. അതായത് വേൾഡ് കപ്പ് കിരീടം പിഎസ്ജിയുടെ ഹോം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ലയണൽ മെസ്സിക്ക് ആഗ്രഹമുണ്ട്. അതിനുള്ള അനുമതിയാണ് അദ്ദേഹം നേടിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
🚨Leo Messi would like & has asked the club to let him present the World Cup trophy at the Parc des Princes in front of the PSG supporters during his next game. At the moment, PSG leaders are hesitant due to the bad France-Argentina atmosphere & fear of provocation. 🇦🇷🏆
— PSG Report (@PSG_Report) December 22, 2022
[@goal] pic.twitter.com/WAFd3lY10g
എന്നാൽ ഈ വിഷയത്തിൽ പിഎസ്ജി ഒരു തീരുമാനം എടുത്തിട്ടില്ല. അവർക്ക് ആശങ്കയുമുണ്ട്. അതായത് ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നു. അത് ആരാധകർക്കിടയിൽ പ്രകോപനവും മുറുമുറുപ്പും ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നുള്ളതാണ് പിഎസ്ജിയെ ആശങ്കപ്പെടുത്തുന്ന കാര്യം. മാത്രമല്ല കിലിയൻ എംബപ്പേയുടെ ഒരു പ്രതികരണവും ഇക്കാര്യത്തിൽ നിർണായകമായേക്കും.
ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് ലഭിച്ച കിരീടം ഫ്രാൻസിലെ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് അനന്തരഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് പിഎസ്ജി കണക്കുകൂട്ടുന്നത്. ഏതായാലും ഇതിനുള്ള അനുമതി നൽകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.28ആം തിയ്യതിയാണ് പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം കളിക്കുക. ഈ മത്സരത്തിൽ ഇപ്പോൾ മെസ്സി കളിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.