വേൾഡ് കപ്പ് നേടിയതിന് പിന്നാലെ റൊണാൾഡോയുടെ റെക്കോർഡും തകർത്ത് മെസ്സി!
കാലത്തിന്റെ കാവ്യ നീതിയെന്നോണം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം ഉയർത്തുകയായിരുന്നു. ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഈ കിരീടത്തിൽ ചുംബനമർപ്പിച്ചിരിക്കുന്നത്.
ലയണൽ മെസ്സി തന്നെയാണ് ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ എടുത്തു പ്രശംസിക്കേണ്ടത്.ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസ്സി ഈ വേൾഡ് കപ്പിൽ മാത്രമായി നേടിയത്.ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സി കരസ്ഥമാക്കുകയും ചെയ്തു. ഫുട്ബോൾ ലോകത്തെ സാധ്യമായ നേട്ടങ്ങളൊക്കെ ഇപ്പോൾ മെസ്സി സ്വന്തമാക്കി കഴിഞ്ഞു.
ഇപ്പോഴിതാ കളത്തിന് പുറത്തും മെസ്സി ഒരു റെക്കോർഡ് കുറിച്ചിട്ടുണ്ട്. അതായത് ഇൻസ്റ്റഗ്രാമിൽ ഒരു കായിക താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും കൂടുതൽ ലൈക്കുകൾ എന്ന റെക്കോർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലായിരുന്നു. വേൾഡ് കപ്പിന് മുന്നേ മെസ്സിയും റൊണാൾഡോയും ചെസ്സ് കളിക്കുന്ന ഒരു ചിത്രം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.42 മില്യൺ ലൈക്കുകൾ ആയിരുന്നു ഇതിന് ലഭിച്ചിരുന്നത്.
With over 42M likes, Lionel Messi’s World Cup victory post is now the most-liked Instagram post by a sportsperson in history 🐐 pic.twitter.com/czi95a878c
— B/R Football (@brfootball) December 19, 2022
അതിപ്പോൾ മെസ്സി വേൾഡ് കപ്പ് പിടിച്ചുനിൽക്കുന്ന ചിത്രം തകർത്തിട്ടുണ്ട്. നിലവിൽ 54 മില്യൺ ലൈക്കുകളിലേക്ക് മെസ്സി കടന്നിട്ടുണ്ട്.56 മില്യൺ ലൈക്ക് ഉള്ള വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന ചിത്രമാണ് ഒന്നാം സ്ഥാനത്തുള്ളത്. അതിനെ മറികടന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ഉള്ള ചിത്രമായി മാറാൻ മെസ്സിക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Dramatic scenes on Instagram, Messi right now on course to have the most liked pic on Instagram history, unbelievable 😳😳🔥 pic.twitter.com/tgquLImFGs
— mx ⭐️⭐️⭐️ (@MessiMX30iiii) December 20, 2022
ഏതായാലും കളത്തിനകത്ത് മാത്രമല്ല,ലയണൽ മെസ്സി കളത്തിന് പുറത്തും ഇപ്പോൾ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്..