വേൾഡ് കപ്പ് ടീമിൽ ഉണ്ടാവുമോ? ഗോളടിച്ച ശേഷം ഹൂലിയൻ ആൽവരസ് പറയുന്നു!

ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ജമൈക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് തിളങ്ങിയത് മെസ്സിയായിരുന്നു. അതേസമയം അർജന്റീനയുടെ ആദ്യ ഗോൾ ഹൂലിയൻ ആൽവരസിന്റെ വകയായിരുന്നു.

ഏതായാലും ഈ ഗോൾ നേടാനായതിൽ ഹൂലിയൻ ആൽവരസ് ഇപ്പോൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ താൻ വേൾഡ് കപ്പ് ടീമിൽ ഇടം ഉറപ്പിച്ചിട്ടില്ലെന്നും ഓരോ ദിവസവും അതിനുവേണ്ടി വർക്ക് ചെയ്യേണ്ടതുണ്ട് എന്നുമാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്. മത്സരശേഷം Tyc യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വളരെയധികം സന്തോഷവാനാണ്,പക്ഷേ വേൾഡ് കപ്പിന് ഇനിയും സമയമുണ്ട്. 26 പേരെ പരിശീലകനാണ് തിരഞ്ഞെടുക്കുക. പക്ഷേ ഞാൻ ഇതുവരെ എങ്ങനെയാണ് വർക്ക് ചെയ്തത് അതുപോലെ വർക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല എന്റെ എല്ലാ സഹതാരങ്ങളും ലഭ്യമാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കൊരിക്കലും അറിയില്ലല്ലോ. ഓരോ ദിവസവും വർക്ക് ചെയ്യുക എന്നുള്ളതാണ് ഇനി ചെയ്യേണ്ടത് ” ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. സിറ്റി ജഴ്സിയിൽ ഗോളുകൾ നേടാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *