വേൾഡ് കപ്പ് കിരീടം നേടുന്നതിന് തൊട്ടുമുൻപ് മെസ്സി പറഞ്ഞ വാക്കുകൾ പുറത്ത്!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞതോടെ കാര്യങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഗോൺസാലോ മോന്റിയേലായിരുന്നു അർജന്റീനയുടെ നാലാമത്തെ കിക്ക് എടുക്കാൻ വേണ്ടി മുന്നോട്ടുവന്നിരുന്നത്. അത് അദ്ദേഹം ഗോളാക്കി മാറ്റിയതോടെ അർജന്റീന കിരീടം നേടുകയും ചെയ്തു.
ഗോൺസാലോ മോന്റിയേൽ പെനാൽറ്റി എടുക്കുന്നതിന് തൊട്ടു മുന്നേ ലയണൽ മെസ്സി മന്ത്രിച്ച വാക്കുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. മുത്തശ്ശി.. ഇന്നായിരിക്കും ആ ദിവസമല്ലേ.. ഇതായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്. ലയണൽ മെസ്സിയുടെ സ്വപ്ന സാക്ഷാൽക്കാരമായ വേൾഡ് കപ്പ് കിരീടം അവിടെ അർജന്റീനക്ക് ലഭിക്കുകയും ചെയ്തു.
Messi joy 🏆🇦🇷#UCL pic.twitter.com/3aafxyWFTw
— UEFA Champions League (@ChampionsLeague) January 18, 2023
കുട്ടിക്കാലത്ത് ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ മുത്തശ്ശിയായ സെലിയ.മെസ്സിക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പ്രതിഭയെ കണ്ടെത്തിയത് ഈ മുത്തശ്ശിയായിരുന്നു. ഉയരക്കുറവ് കാരണം മെസ്സിയെ പലപ്പോഴും മാറ്റിനിർത്തപ്പെടുമ്പോൾ തന്നെ ഉൾപ്പെടുത്താൻ നിർബന്ധിച്ചിരുന്നത് തന്റെ മുത്തശ്ശിയായിരുന്നു എന്നുള്ള കാര്യം മെസ്സി തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.മെസ്സിക്ക് കേവലം 10 വയസ്സ് മാത്രമുള്ള സമയത്താണ് അവർ ലോകത്തോട് വിട പറയുന്നത്.
പക്ഷേ ലയണൽ മെസ്സി എപ്പോഴും അദ്ദേഹത്തിന്റെ മുത്തശ്ശിയെ ഓർമ്മിക്കാറുണ്ട്.കരിയറിൽ താൻ നേടിയ ഗോളുകൾക്കു ശേഷം എല്ലാം മെസ്സി ആ ഗോൾ ഡെഡിക്കേറ്റ് ചെയ്യാറുള്ളത് തന്റെ പ്രിയപ്പെട്ട മുത്തശ്ശിക്കാണ്. ആ മുത്തശ്ശിയെയാണ് വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിലെ അസുലഭ മുഹൂർത്തത്തിൽ ലയണൽ മെസ്സി ഓർമിച്ചിരുന്നത്. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സി സമ്പൂർണ്ണത പ്രാപിക്കുകയും ചെയ്തു.