വേൾഡ് കപ്പിൽ ഒരു കൈ നോക്കണം: ആഗ്രഹം വെളിപ്പെടുത്തി പെപ്
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള. എഫ്സി ബാഴ്സലോണയുടെ സുവർണ്ണ കാലഘട്ടം പെപ് ഗാർഡിയോള പരിശീലിപ്പിച്ചിരുന്ന സമയത്തായിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് സുവർണ്ണ കാലഘട്ടം സമ്മാനിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞ വർഷം 5 കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഏതായാലും വിരമിക്കുന്നതിന് മുന്നേയുള്ള തന്റെ ആഗ്രഹങ്ങളിൽ ഒന്ന് പെപ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു ദേശീയ ടീമിന്റെ പരിശീലകനാവണം, എന്നിട്ട് ആ ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ പങ്കെടുക്കണം എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. എന്നാൽ ആർക്കെങ്കിലും തന്നെ വേണോ എന്നുള്ള കാര്യം തനിക്കറിയില്ലെന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep wants to manage a national team at a major tournament before he retires 👀 pic.twitter.com/8rb9qhsh3U
— ESPN FC (@ESPNFC) February 22, 2024
” ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ആ ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പിലോ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലോ കോപ്പ അമേരിക്കയിലോ പങ്കെടുക്കണം.അതെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്നാൽ ഏതെങ്കിലും നാഷണൽ ടീം എന്നെ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല. ഒരു ദേശീയ ടീമിനോടൊപ്പം വർക്ക് ചെയ്യണമെങ്കിൽ തീർച്ചയായും അവർക്ക് ആദ്യം നമ്മളെ ആവശ്യ ഉണ്ടായിരിക്കണം. ക്ലബ്ബുകളെ പോലെ തന്നെ ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
2025 വരെയാണ് ഈ പരിശീലകന് മാഞ്ചസ്റ്റർ സിറ്റിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതിനുശേഷം സിറ്റിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ മറ്റേതെങ്കിലും ടീമിലേക്ക് ചേക്കേറുമോ എന്നുള്ളത് വ്യക്തമല്ല. ബ്രസീലിന്റെ ദേശീയ ടീമിന് ഈ പരിശീലകനെ കൊണ്ടുവരാൻ താല്പര്യമുണ്ടായിരുന്നു. പക്ഷേ പെപ് സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.നേരത്തെ ഇംഗ്ലണ്ട്, അമേരിക്ക എന്നിവരൊക്കെ ഈ പരിശീലകനിൽ താൽപര്യം പ്രകടിപ്പിച്ചവരാണ്.