വേൾഡ് കപ്പിൽ അർജന്റീന ഭയക്കേണ്ടത് ആരെ? അയാള പറയുന്നു!
വരുന്ന ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആർക്ക് നേടാനാവുമെന്നുള്ളതാണ് ഫുട്ബോൾ ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്ന കാര്യം. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന കിരീട ഫേവറേറ്റുകളിൽ ഒന്നാണ്.
ഏതായാലും അർജന്റൈൻ ഇതിഹാസവും നിലവിലെ കോച്ചിംഗ് സ്റ്റാഫുമായ റോബെർട്ടോ അയാള വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് വേൾഡ് കപ്പിൽ ഭീഷണി ഉയർത്തുമെന്നുള്ളതാണ് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്.അയാളയുടെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Roberto Ayala comments on Argentina, Lionel Messi, Brazil, World Cup. https://t.co/LM8054GmzY
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 16, 2022
” എതിരാളികളെ വേദനിപ്പിക്കാൻ വേണ്ടി ഫ്രാൻസിന് നല്ല രൂപത്തിൽ കളിക്കണം എന്നൊന്നുമില്ല. മറിച്ച് ഒന്നുമില്ലാത്ത സ്ഥിതിയിൽ നിന്ന് പോലും ഗോൾ നേടാൻ ഫ്രാൻസിനെ സാധിക്കും. വരുന്ന വേൾഡ് കപ്പിൽ ഞങ്ങൾ കോംപറ്റീറ്റീവ് മോഡിലാണെങ്കിൽ എതിരാളികൾക്ക് ബുദ്ധിമുട്ടാവുന്ന ഒരു ടീമായി മാറാൻ ഞങ്ങൾക്കും സാധിക്കും ” ഇതാണ് അയാള പറഞ്ഞിട്ടുള്ളത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം ഒരല്പം എളുപ്പമാണ്.സൗദി അറേബ്യ,പോളണ്ട്, മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.