മെസ്സിയുടെ മാരക്കാനയിലെ പ്രസംഗം കേട്ടപ്പോൾ എനിക്ക് തന്നെ കളത്തിലിറങ്ങി കളിക്കാൻ തോന്നി : അർജന്റൈൻ ഇതിഹാസം!

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം ചൂടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്.എയ്ഞ്ചൽ ഡി മരിയയായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്.

ഏതായാലും ലയണൽ മെസ്സിയെന്ന അർജന്റീനയുടെ നായകനെ കുറിച്ച് അർജന്റൈൻ ഇതിഹാസമായ റോബെർട്ടോ അയാള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.മാരക്കാനയിലെ ഫൈനൽ മത്സരത്തിന്റെ അന്ന് മെസ്സിയുടെ പ്രസംഗം കേട്ടപ്പോൾ തനിക്ക് തന്നെ കളത്തിലിറങ്ങി കളിക്കാൻ തോന്നി എന്നാണ് അയാള പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാണ് നിലവിൽ അയാള.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്യാപ്റ്റന്റെ ആം ബാന്റിനോട് മെസ്സി വളരെയധികം ഉത്തരവാദിത്തമുള്ളവനാണ്. തന്റെ താരങ്ങളോട് എപ്പോഴും ശരിയായ കാര്യങ്ങളായിരിക്കും മെസ്സി പറയുക. ചില സമയങ്ങളിൽ സീരിയസായിരിക്കും. അത് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് തന്നെ വ്യക്തമാകും.ഒരു പോസിറ്റീവ് ലീഡറുടെ ഒരുപാട് ഗുണങ്ങൾ ഞാൻ മെസ്സിയിൽ കണ്ടിട്ടുണ്ട്. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ അദ്ദേഹം എപ്പോഴും ടീമിനൊപ്പം ഉണ്ടാകും.കോപ അമേരിക്കയിൽ ടീമിന്റെ ലോക്കർ റൂമിന്റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിരുന്നു.മാരക്കാനയിലെ മെസ്സിയുടെ പ്രസംഗം കേട്ടപ്പോൾ എനിക്ക് തന്നെ കളത്തിലിറങ്ങി കളിക്കാൻ തോന്നി.എനിക്ക് രോമാഞ്ചമുണ്ടായ ഒരു സമയമായിരുന്നു അത് ” ഇതാണ് അയാള പറഞ്ഞിട്ടുള്ളത്.

വരുന്ന ഖത്തർ വേൾഡ് കപ്പിലും അർജന്റീനയെ മെസ്സി തന്നെയായിരിക്കും നയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!