വേൾഡ് കപ്പിൽ അർജന്റീനയുടെ മെന്റാലിറ്റി എന്താവും? മുൻ താരം പറയുന്നു!

വരുന്ന ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമയത്താണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്. അർജന്റൈൻ സൂപ്പർതാരമായ ലയണൽ മെസ്സിയുടെ അവസാന വേൾഡ് കപ്പായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.മെസ്സിക്ക് കിരീടമുയർത്താൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു കാര്യം.

ഏതായാലും വരുന്ന വേൾഡ് കപ്പിലെ അർജന്റൈൻ താരങ്ങളുടെ മെന്റാലിറ്റിയെ കുറിച്ച് ചില കാര്യങ്ങളിപ്പോൾ മുൻ താരമായ മരിയോ കെംപസ് പങ്കുവെച്ചിട്ടുണ്ട്.മെസ്സിക്ക് വേണ്ടി സർവ്വതും ത്യജിക്കാൻ അവർ തയ്യാറാവുമെന്നാണ് കെംപസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം TNT സ്പോർട്സ് അർജന്റീനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെംപസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അർജന്റൈൻ ടീമിനെ ഞാനിപ്പോൾ മികച്ച രൂപത്തിലാണ് കാണുന്നത്. വളരെയധികം ആത്മവിശ്വാസം അവർക്കുണ്ട്. കൂടാതെ മികച്ച പേഴ്സണലാറ്റിയും ടീമിനുണ്ട്. മെസ്സിക്ക് വേണ്ടി എല്ലാം സാക്രിഫൈസ് ചെയ്യണമെന്ന് അവർക്കറിയാം, അതിനവർ തയ്യാറുമാണ് ” ഇതാണ് മരിയോ കെംപസ് പറഞ്ഞിട്ടുള്ളത്.

അർജന്റീനയോടൊപ്പം കോപ്പ അമേരിക്ക കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. മാത്രമല്ല മികച്ച ഒരു അപരാജിത കുതിപ്പാണ് നിലവിൽ അർജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്.ഇതെല്ലാം അർജന്റൈൻ ടീമിനെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്.വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ട്,മെക്സിക്കോ,സൗദി അറേബ്യ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *