വേൾഡ് കപ്പിന് മുന്നേ കളം മാറിയ അർജന്റൈൻ താരങ്ങൾ ഇവരാണ്!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന. പരിശീലകനായ സ്‌കലോണി ഏറ്റവും മികച്ച 26 വേറെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്‌ക്വാഡിനെ സജ്ജമാക്കാനുള്ള ശ്രമങ്ങളിലാണ്.

അതുകൊണ്ടുതന്നെ എല്ലാ താരങ്ങളെ സംബന്ധിച്ചിടത്തോളവും ഈ വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ നല്ല രൂപത്തിൽ വേൾഡ് കപ്പിന് എത്താൻ സാധിക്കുകയുള്ളൂ.

അതേസമയം ചില താരങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ നിലവിലെ ക്ലബ്ബുകൾ വിട്ടുകൊണ്ട് പുതിയ ക്ലബ്ബിലേക്ക് ചേർന്നിട്ടുണ്ട്. നമുക്ക് ആ അർജന്റൈൻ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം.

ഒന്നാമത്തെ താരം എയ്ഞ്ചൽ ഡി മരിയയാണ്.PSG വിട്ടു കൊണ്ട് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിലേക്കാണ് താരം ചേക്കേറിയിട്ടുള്ളത്. 7 വർഷം പിഎസ്ജിയിൽ ചിലവഴിച്ച താരം ആകെ 19 കിരീടങ്ങളും നേടിയിട്ടുണ്ട്.

രണ്ടാമത്തെ താരം പൗലോ ഡിബാലയാണ്.യുവന്റസിനോട് വിട പറഞ്ഞുകൊണ്ട് ഡിബാല ഇപ്പോൾ എത്തിയിരിക്കുന്നത് മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ റോമയിലേക്കാണ്. 2025 വരെയാണ് താരത്തിന് കരാറുള്ളത്.മൊറിഞ്ഞോക്ക് കീഴിൽ ഡിബാലക്ക് തിളങ്ങാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ താരം ഹൂലിയൻ ആൽവരസാണ്.അർജന്റൈൻ ക്ലബായ റിവർ പ്ലേറ്റിൽ നിന്നും പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് താരം എത്തിയിട്ടുള്ളത്. യൂറോപ്പ്യൻ ഫുട്ബോളിൽ താരത്തിന്റെ പ്രകടനം എങ്ങനെയാകുമെന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

നാലാമത്തെ താരം നഹുവേൽ മൊളീനയാണ്. ഇറ്റാലിയൻ ക്ലബ്ബായ ഉഡിനസ് വിട്ടു കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരം എത്തിയിട്ടുള്ളത്.അർജന്റൈൻ സഹതാരമായ ഡി പോളിന്റെ വഴിയാണ് മൊളീന ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

അഞ്ചാമത്തെ താരം ലിസാൻഡ്രോ മാർട്ടിനസാണ്.ഡച്ച് ക്ലബ്ബായ അയാക്സ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് താരം എത്തിയിട്ടുള്ളത്. പരിശീലകൻ എറിക്ക് ടെൻ ഹാഗ് യുണൈറ്റഡിൽ ഉള്ളത് താരത്തിന് ഗുണകരമായേക്കും.

മറ്റൊരു താരം ടാഗ്ലിയാഫിക്കോയാണ്.അയാക്സ് വിട്ടുകൊണ്ട് താരം ലിയോണിലാണ് എത്തിയിരിക്കുന്നത്.2025 വരെയുള്ള ഒരു കരാറിലാണ് താരം.

ഇവരൊക്കെയാണ് ഇപ്പോൾ കൂടുമാറിയ അർജന്റൈൻ താരങ്ങൾ.കൂടാതെ ലോ സെൽസോയും പരേഡസും തങ്ങളുടെ ക്ലബ്ബുകൾ വിടാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുന്നുണ്ട്.

ഏതായാലും ഖത്തർ വേൾഡ് കപ്പിന് തൊട്ടുമുന്നേ കൂട് മാറിയ ഈ താരങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ ക്ലബ്ബുമായി വേഗത്തിൽ അഡാപ്റ്റാവുക എന്ന വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *